രാഷ്ട്രീയ കൊലക്കെതിരേ നാളെ ഒറ്റയാള്‍ സമരം
തലശ്ശേരി: കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇനിയുണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചുകോടിയും കൊല നടത്തിയ പാര്‍ട്ടി മൂന്നുകോടിയും മരണപ്പെട്ടയാളുടെ പാര്ട്ടിക്കാര് രണ്ടുകോടി രൂപയും മരിച്ചയാളുകളുടെ ബന്ധുക്കള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ സമരത്തിലൂടെ ശ്രദ്ധേയനായ മട്ടന്നൂര്‍ നാരായണകുമാര്‍ നാളെ തലശ്ശേരി സബ് കലക്ടര്‍ ഓഫിസിന് മുന്പില് സമരം നടത്തും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക 2 വരെയാണ് സമരം. ഒന്‍പതിന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ കണ്ണൂര്‍ പോസ്റ്റ് ഓഫിസിന് മുന്നില്‍ ഇതേ ആവശ്യം ഉന്നയിച്ച് സായാഹ്ന ധര്‍ണയും നടത്തും. ആവശ്യത്തിന് തീരുമാനം ഉണ്ടായില്ലെങ്കില്‍ അടുത്തമാസം സെക്രട്ടറിയേറ്റിനു മുന്നിലും സമരം നടത്തും. രാഷ്ട്രപതി, ചീഫ് സെക്രട്ടറി, ഡി.ജി.പി, കലക്ടര്‍ എന്നിവര്‍ക്കും നാരായണകുമാര്‍ നിവേദനം നല്കി. കഴിഞ്ഞ 26 വര്‍ഷമായി ഒറ്റയാള്‍ സമരം നടത്തി ശ്രദ്ധേയനായ നാരായണകുമാറിന്റെ 2847 ാമത് സമരമാണ് നാളെ തലശ്ശേരിയില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."