ആര്‍.എസ്.എസ് സമ്മര്‍ദം: കണ്ണൂരില്‍ കേന്ദ്ര ഇടപെടലിന് കളമൊരുങ്ങുന്നു
കണ്ണൂര്‍: സി.പി..എം ഉരുക്കുകോട്ടയായ കണ്ണൂരില്‍ കേന്ദ്ര ഇടപെടലിന് കളമൊരുങ്ങുന്നു. കണ്ണൂരില്‍ സ്ഥിതി ഗുരുതരമാണെന്ന ആര്‍.എസ്.എസ് പ്രചാരണത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ഇടപെടാനൊരുങ്ങുന്നത്. ആര്‍.എസ്.എസ് നേതാവും കതിരൂര്‍ മനോജ് വധക്കേസിലെ മുഖ്യസാക്ഷിയുമായ വിഭാഗ് കാര്യവാഹക് വി. ശശിധരനു എക്‌സ് കാറ്റഗറിയിലുള്ള സംരക്ഷണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം പാരാമിലിട്ടറിയാണ് സുരക്ഷയൊരുക്കുന്നത്. ഇതിനായി നാലംഗസംഘം ശശിധരന്‍ താമസിക്കുന്ന കിഴക്കെ കതിരൂരിലെ ഡയമണ്ട് മുക്കിലെത്തും. അത്യാധുനിക തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവരുടെ കൈവശമുണ്ടാകും.
നേരത്തെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശശിധരനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പൊലിസ് സുരക്ഷയൊരുക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ശശിധരന്‍ നിരസിച്ചു. എന്നാല്‍ മാസങ്ങള്‍ക്കു മുന്‍പ് കതിരൂരില്‍ ശശിധരനെ ഒരുവിഭാഗം ആളുകള്‍ വാഹനത്തില്‍ പിന്തുടര്‍ന്ന് അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പിണറായി സ്വദേശികളായ പത്തംഗസംഘമാണ് അക്രമിക്കാന്‍ ശ്രമിച്ചതെന്നു പറയുന്നു. ഇതിനെ തുടര്‍ന്ന് കതിരൂര്‍ പൊലിസ് പ്രതികളെ പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. ഇവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കാത്തതില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ പരാതിയുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ് നേതാവിന് എക്‌സ് കാറ്റഗറി സുരക്ഷ ഒരുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സംസ്ഥാന പൊലിസിനുള്ള മുന്നറിയിപ്പ് കൂടിയാണെന്ന് വിലയിരുത്തുന്നു. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കൊലപാതകത്തിനു ശേഷം മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഗവര്‍ണര്‍ വിളിച്ചുവരുത്തുകയും കേന്ദ്ര ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് സ്ഥിതിഗതികള്‍ അന്വേഷിക്കുകയും ചെയ്തതിന് പിന്നാലെ ആര്‍.എസ്.എസ് നേതാവിന് കേന്ദ്ര സുരക്ഷ നല്‍കിയത് സംസ്ഥാന സര്‍ക്കാറിനുള്ള ഒരു മുന്നറിയിപ്പ് കൂടിയാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."