HOME
DETAILS
MAL
പൗരത്വ വിവേചനത്തിനെതിരെ സമസ്ത സമ്മേളനം ശനിയാഴ്ച; പള്ളികളില്‍ വെള്ളിയാഴ്ച ഉദ്‌ബോധനം
backup
December 11 2019 | 13:12 PM
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആഭിമുഖ്യത്തില്‍ 14 ന് ശനിയാഴ്ച കോഴിക്കോട് ബീച്ചില്‍ പൗരത്വ സംരക്ഷണ സമ്മേളനം നടക്കും. ഭരണഘടന നല്‍കുന്ന മൗലികാവശങ്ങളെ നിഷേധിച്ചു കൊണ്ട് മോഡി സര്‍ക്കാര്‍ നടത്തുന്ന വിവേചനത്തിനെതിരെയുള്ള ജനാധിപത്യവിശ്വാസികളുടെ പ്രതിഷേധമായി സമ്മേളനം മാറും. സമസ്ത നേതാക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും എം.പിമാരും യോഗത്തില്‍ സംബന്ധിക്കും. വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും.
സമ്മേളനത്തിന്റെ വിളംബരമറിയിച്ചു കൊണ്ട് നാളെ (വെള്ളിയാഴ്ച) പള്ളികളില്‍ പ്രഭാഷണം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."