HOME
DETAILS

സ്വപ്‌നഭൂമിയായി ഏഴുമലകളുടെ നാട്

  
backup
August 02 2017 | 21:08 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e2%80%8c%e0%b4%a8%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%8f%e0%b4%b4%e0%b5%81%e0%b4%ae%e0%b4%b2%e0%b4%95%e0%b4%b3

പൊയിലൂര്‍: തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തില്‍ കിഴക്കന്‍ മലയോര മേഖലയായ പൊയിലൂര്‍ ഏഴ് മലനിരകളുടെ സംഗമ ഭൂമിയായാണ് അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്ന് രണ്ടായിരത്തോളം അടി ഉയരവും രണ്ടായിരത്തിലധികം ഏക്കര്‍ വിസ്തൃതിയുമുള്ള മലനിരകള്‍ ഏവരേയും ആകര്‍ഷിക്കുന്നു. വിനോദസഞ്ചാര വികസനത്തിന് ഏറെ സാധ്യതയുള്ള പ്രദേശങ്ങളാണിവിടം. ഒരു നാടിന്റെ വികസനത്തിനുതകുന്ന എല്ലാ സാഹചര്യവും ഉണ്ടായിട്ടും അധികാരികള്‍ കണാതെ പോവുന്നത് നാടിനോടുള്ള അവഗണയാണെന്ന് നാട്ടുകാര്‍ പറയുന്നു. 

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളെ അതിരിടുന്ന പാനൂരിന്റെ കിഴക്കന്‍ മലനിരകളാണിവ. പാത്തിക്കല്‍ മലയില്‍ തുടങ്ങി വാഴമല വരെ ഏഴു മലകള്‍. പാത്തിക്കല്‍ മലയില്‍ നിന്നാരംഭിച്ച് കൊളുത്തായി മല, ആനപ്പാറ, നരിക്കോട് മല, പന്ന്യന്‍കാവ്, കുട്ടിക്കൊളുത്തുവായി, വാഴമല വരെ മലമടക്കുകള്‍. പുത്തൂര്‍ പുഴയുടെ ഒറ്റക്കൈതക്കുളം മോഹന ഗിരിയുടെ താഴ്‌വരയിലും കല്ലിക്കണ്ടി പുഴ വാഴമലയിലെ ആയിരം തണ്ണിയില്‍ നിന്നുമാണ് ഉദ്ഭവിക്കുന്നത്.
പഴശ്ശി രാജാവിന്റെ പടത്തലവനായിരുന്ന തലക്കല്‍ ചന്തുവിന്റെയും അനുചരന്മാരുടെയും പിന്‍മുറക്കാരായ കുറിച്യരും പണിയരുമടങ്ങുന്ന ഹരിജനങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ മല നിരകള്‍.
പാത്തിക്കല്‍ മലയില്‍ നിന്നു വാഴമലയിലേക്കുള്ള യാത്ര വിനോദ സഞ്ചാരികള്‍ക്ക് മനസിനും കണ്ണിനും കുളിരേകുന്നതാണ്.
കണ്ണെത്താ ദൂരത്ത് വ്യാപിച്ചുകിടക്കുന്ന പച്ചപ്പു നിറഞ്ഞ വയലുകളും മലനിരകളും പാറക്കെട്ടിലെ വെള്ളച്ചാട്ടങ്ങളും പൊയിലൂര്‍ പള്ളി മിനാരവും മുത്തപ്പന്‍ മടപ്പുരയും കോഴിക്കോട് വളയത്തെ ബി.എസ്.എഫ് കേന്ദ്രവും മലമുകളില്‍ നിന്നുള്ള സുന്ദര കാഴ്ചകളാകുന്നു. വാഴമലയിലെ വിമാനപ്പാറ മറ്റൊരു കൗതുക കാഴ്ചയാണ്.
ഉയരങ്ങളുള്ള പാറക്കെട്ടുകള്‍ക്കിടയിലേക്ക് സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ സാഹസിക യാത്ര തന്നെ വേണം. കുറിച്യര്‍ പാറയ്ക്ക് മുകളില്‍ ഉരളുണ്ടാക്കി നെല്ലുരിയുന്നതിനിടെ പാറക്കെട്ടിലെ വെള്ളച്ചാട്ടത്തിലേക്ക് വഴുതി വീണ് മരണപ്പെട്ടതിന്റെ ഓര്‍മയ്ക്ക് കുട്ടി വീണ വെള്ളച്ചാട്ടം എന്ന പേരില്‍ വെള്ളച്ചാട്ടവും ഇവിടുണ്ട്. ഞായറാഴ്ചകളില്‍ വിനോദ സഞ്ചാരികളെക്കൊണ്ട് അത്യപൂര്‍വമായ തിരക്കാണ് ഇവിടങ്ങളില്‍.
പൊയിലൂര്‍, ചെറുപറമ്പ് എന്നിവിടങ്ങളില്‍ നിന്ന് 12 കിലോമീറ്ററും ചെറുവാഞ്ചേരിയില്‍ നിന്ന് 15 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഇവിടെ എത്താം. സര്‍ക്കാര്‍ ഇത്തരം ടൂറിസ സാധ്യതാ മേഖലകളെ അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വിദേശികള്‍ അടക്കമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്നാണ് വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  25 days ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  25 days ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  25 days ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  25 days ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  25 days ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  25 days ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  25 days ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago