കുടുംബ ബന്ധങ്ങളുടെ ഊഷ്മളത ഊട്ടിയുറപ്പിച്ച് 'അമ്മക്കൊരുമ്മ'
വടകര: ആധുനികകാലത്തിന്റെ ചതിക്കുഴികളും ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞും അതിനുള്ള ബോധവല്‍ക്കരണത്തിനുമായി എടച്ചേരി ജനമൈത്രി പൊലിസും ഏറാമല ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച അമ്മക്കൊരുമ്മ പരിപാടി ശ്രദ്ധേയമായി.
ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ രാവിലെ 10മുതല്‍ വൈകുന്നേരം ആറുവരെ നിറഞ്ഞ സദസായിരുന്നു പരിപാടി വീക്ഷിക്കാനെത്തിയത്. സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഭാസ്‌കരന്‍ അധ്യക്ഷനായി. റൂറല്‍ എസ്.പി ജി ജയദേവ്, ഡിവൈ.എസ്.പി എ.കെ ചന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ രംഗീഷ് കടവത്തും, അമ്മമാര്‍ അറിയാതെ പോകുന്നത് എന്ന വിഷയത്തില്‍ വി.കെ സുരേഷ്ബാബു ചിറ്റാരിപറമ്പും ക്ലാസെടുത്തു.
മുരുകന്‍ കാട്ടക്കടകുട്ടികളോട് കവിതകളുമായി സംവദിച്ചു. സമാപനം ഇ.കെ വിജയന്‍ എംഎല്‍.എ ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. കുമാരി ഹനാന്‍ മുഖ്യാതിഥിയായി. കേരള ഫുട്‌ബോള്‍ അണ്ടര്‍ 19 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷബീറിനെ ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.ടി ശ്രീധരന്‍, എടച്ചേരി എസ്.ഐ എം സുനില്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനും സ്വാഗതസംഘം കോ-ഓര്‍ഡിനേറ്ററുമായ കെ.വി സന്തോഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് ജസീല വി.കെ, ക്രസന്റ് അബ്ദുല്ല, ഇ.പി രാജേഷ്, പി.കെ കുഞ്ഞിക്കണ്ണന്‍, ലിസിന പ്രകാശ്, ടി.കെ രാമകൃഷ്ണന്‍, ശ്യാമള കൃഷ്ണാര്‍പിതം, ബേബി ബാലമ്പ്രത്ത്, എന്‍ ബാലകൃഷ്ണന്‍, ടി.കെ വാസു, പുതിയെടുത്ത് കൃഷ്ണന്‍, പട്ടറത്ത് രവീന്ദ്രന്‍ സംബന്ധിച്ചു. കടത്തനാട് കലാക്ഷേത്രയിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."