ഒളോപ്പാറ ടൂറിസം പദ്ധതി; പുതുവര്‍ഷ ആരംഭത്തിന് മുന്‍പ് പ്രൊജക്ട് സമര്‍പ്പിക്കും: മന്ത്രി
കക്കോടി: അകലാപ്പുഴയുടെ വിശാലതയും കണ്ടല്‍കാടുകളുടെ പ്രകൃതി ഭംഗിയും ചേര്‍ന്ന ചേളന്നൂര്‍ പഞ്ചായത്തിലെ ഒളോപ്പാറയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള വിനോദസഞ്ചാര പദ്ധതിയുടെ പ്രൊജക്ട് ജനുവരി ഒന്നിന് മുന്‍പായി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
വലിയ ടൂറിസം സാധ്യതകളുള്ള പ്രദേശമാണ് ഒളോപ്പാറ. കണ്ടല്‍ക്കാടുകളുള്‍പ്പെടെ പുഴയുടെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ട് ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറമ്പോക്കിലെ സര്‍വെ നടപടികള്‍ റവന്യൂ വിഭാഗം ഉടന്‍ ആരംഭിക്കുമെന്ന് സബ്കലക്ടര്‍ വി. വിഘ്‌നേശ്വരി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ക്കായി റവന്യൂ, ഇറിഗേഷന്‍, പഞ്ചായത്ത്, ആര്‍ക്കിടെക്ച്ചര്‍ തുടങ്ങി വിവിധ വകുപ്പുകകളുടെ പങ്കാളിത്തത്തില്‍ 13ന് യോഗം ചേരാന്‍ തീരുമാനിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന, ഡെപ്യൂട്ടി ഡയരക്ടര്‍ ടൂറിസം എം. അനിത കുമാരി, ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല, ടി.കെ സോമനാഥന്‍, ടി. പവിത്രന്‍, ടി.കെ സുജാത, താഴത്തെയില്‍ ജുമൈലത്ത്, ഷീന സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."