പെന്‍ഷന്‍ പദ്ധതിയില്‍ മസ്റ്ററിങ് സമയ പരിധി തീരുന്നു: ഇനിയും പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത് 9,11,278 പേര്‍
കൊണ്ടോട്ടി: സാമൂഹ്യസുരക്ഷ പെന്‍ഷന്‍ മസ്റ്ററിങ് സമയ പരിധി തീരാന്‍ നാലുദിവസം മാത്രം ശേഷിക്കെ സംസ്ഥാനത്ത് 9,11,278 പേര്‍ ഇനിയും മസ്റ്ററിങ് നടത്താന്‍ ബാക്കി.സാമൂഹിക സുരക്ഷ പെന്‍ഷന്‍ മറ്റുളളവര്‍ തട്ടിയെടുക്കുന്നത് തടയാനാണ് ഓരോ പെന്‍ഷന്‍ ഉപഭോക്താവിന്റെയും ആധാര്‍ ഉള്‍പ്പടെയുളള രേഖകള്‍ സഹിതം മസ്റ്ററിങ് നടത്തുന്നത്.
ഈ മാസം 15 വരെയാണ് സമയ പരിധി നിശ്ചയിച്ചിട്ടുളളത്. മസ്റ്ററിങ് നടത്താത്തവര്‍ക്ക് ജനുവരി മുതല്‍ പെന്‍ഷന്‍ ലഭിക്കില്ല.സാമൂഹ്യ സുരക്ഷ പെന്‍ഷന് പുറമെ 28 വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് തലത്തിലുളള പെന്‍ഷന്‍ ഗുണഭോക്താക്കളിലും മസ്റ്ററിംങ് 3,54 294 പേരും മസ്റ്ററിംങ് നടത്തിയിട്ടില്ല.
10,43438 പേരാണ് വിവിധ ബോര്‍ഡുകളിലെ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍. ഇവരില്‍ 689180 പേരാണ് മസറ്ററിംങ് നടത്തിയത്. 7348 പേര്‍ക്ക് മസ്റ്ററിങിന് ശ്രമം നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടത്താനായിട്ടില്ല. ഇവരോട് വില്ലേജ് ഓഫീസറോ,ഗസ്റ്റഡ് ഓഫീസറോ നല്‍കുന്ന സാക്ഷ്യപത്രം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൈവിരലുകളില്ലാത്തവര്‍, കണ്ണിന് പ്രശ്‌നങ്ങളുളളവര്‍ എന്നിവരാണ് ഇവരില്‍ കൂടുതല്‍.
തദ്ദേശ സ്ഥാപനങ്ങളില്‍ മസ്റ്ററിംങ് പൂര്‍ത്തീകരണത്തിന് പ്രത്യേക ക്യാംപുകളും, അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യവും ഒരുക്കിയിട്ടും ഒമ്പത് ലക്ഷത്തിലേറെ പേര്‍ മസ്റ്ററിങിന് തയ്യാറായിട്ടില്ല. കിടപ്പിലായ രോഗികള്‍ക്കും മറ്റുമായി ഇന്നലെ മുതല്‍ വീടികളിലെത്തി മസ്റ്ററിങ് നടത്തുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അക്ഷയ സെന്ററുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് നല്‍കിയ കിടപ്പിലായ രോഗികളുടെ കണക്കുകള്‍ മസ്റ്ററിങ് നടത്താനുളളവരുടെ എണ്ണത്തിന്റെ പത്ത് ശതമാനത്തോളമാണ്. ഇതോടെ അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ കണക്കുകള്‍ സംസ്ഥാനത്ത് ലക്ഷങ്ങളാവും.
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നത് 47,21,195 ആണ്. ഇവരില്‍ 38,09,917 പേര്‍ മസ്റ്ററിംങ് നടത്തിയിട്ടുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ പേര്‍ മസ്റ്ററിംങ് നടത്താനുളളത് .തിരുവനന്തപുരത്ത് ആകെയുളള 495486 പേരില്‍ 395694 പേരാണ് മസ്റ്ററിംങ് പൂര്‍ത്തീകരിച്ചത്. 99792 പേര്‍ മസ്റ്ററിംങ് പൂര്‍ത്തീകരിക്കാനുണ്ട്. മലപ്പുറത്ത് 485507 പേരില്‍ 94820 പേര്‍ മസ്റ്ററിംങ് നടത്താനുണ്ട്. വയനാട്ടിലാണ് മസ്റ്ററിങ് പൂര്‍ത്തീകരിച്ചവര്‍ കൂടുതലുളളത്. 1,13,474 പേരില്‍ 23225 പേര്‍മാത്രമാണ് പൂര്‍ത്തീകരിക്കാനുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."