ദൈവിക സങ്കല്‍പത്തിന് കൃത്യത നല്‍കിയത് മുഹമ്മദ് നബി: ഡോ. അലക്‌സാണ്ടര്‍ ജേക്കബ്
എടച്ചേരി: ദൈവിക സങ്കല്‍പത്തിന് കൃത്യമായ നിര്‍വചനം നല്‍കിയ പ്രവാചകനാണ് മുഹമ്മദ് നബിയെന്ന്. റിട്ട. ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്. ഓര്‍ക്കാട്ടേരി റെയിഞ്ച് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച മീലാദ് പ്രോഗ്രാമില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആരാധനയ്ക്ക് നരബലി അടക്കമുള്ള വിവിധങ്ങളായ രീതികള്‍ സ്വീകരിച്ചിരുന്ന തന്റെ സമൂഹത്തെ മനസും നാവും മാത്രം മതി ദൈവത്തെ ആരാധിക്കാനെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. മാനവരാശിക്ക് മാതൃകയായി അവതരിക്കപ്പെട്ട വിശുദ്ധഗ്രന്ഥമായ ഖുര്‍ആന്റെ അനുയായികള്‍ എന്ന നിലയില്‍ മുസ്‌ലിം സമൂഹം അപൂര്‍വ ഭാഗ്യം സിദ്ധിച്ചവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങള്‍ അധ്യക്ഷനായി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഹമ്മദ് പുന്നക്കല്‍, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ടി.കെ. അഹമ്മദ് മാസ്റ്റര്‍, ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഭാസ്‌കരന്‍, എന്‍.വേണു, ബാവ ജീറാനി, എം.പി അബ്ദുല്‍ ജബ്ബാര്‍ മൗലവി, എം.കെ.യൂസഫ് ഹാജി, ഷാഹുല്‍ ഹമീദ് ബാഖവി ,എ വി.അബൂബക്കര്‍ മൗലവി. ഒ.കെ കുഞ്ഞബ്ദുല്ല, കെ.കെ.അഹമ്മദ്, എ.കെ ഹംസ ഹാജി, എം.കെ.മജീദ്, ജംഷീര്‍ ദാരിമി, നാസര്‍ എടച്ചേരി, തയുള്ളതില്‍ കുഞ്ഞബ്ദുല്ല സംസാരിച്ചു. എം.കെ കുഞ്ഞബ്ദുല്ല മൗലവി പ്രാര്‍ഥന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."