HOME
DETAILS

സംഘ്പരിവാര്‍ ഭീകരതയ്‌ക്കെതിരേ മുസ്‌ലിം സൗഹൃദവേദി പ്രതിഷേധസംഗമം 11ന് കൊച്ചിയില്‍

  
backup
August 03 2017 | 01:08 AM

%e0%b4%b8%e0%b4%82%e0%b4%98%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a4%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d

കൊച്ചി: വര്‍ഗീയഫാസിസത്തിനും സംഘ്പരിവാര്‍ ഭീകരതക്കുമെതിരേ മുസ്‌ലിം സംഘടനകളുടെ സംസ്ഥാനതല കൂട്ടായ്മയായ മുസ്‌ലിം സൗഹൃദവേദി സംഘടിപ്പിക്കുന്ന പ്രതിഷേധസംഗമം ഓഗസ്റ്റ് 11ന് എറണാകുളത്ത് നടക്കും. വൈകിട്ട് നാലിന് എറണാകുളം ടൗണ്‍ ഹാളിലാണ് സംഗമം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സി.പി.എം ജില്ലാസെക്രട്ടറി പി.രാജീവ്, പി.ടി തോമസ് എം.എല്‍.എ, ഫാ.പോള്‍ തേലക്കാട്ട്, ടി.പി അബ്ദുല്ലക്കോയ മദനി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അഡ്വ.പി.ചന്ദ്രശേഖരന്‍, സി.ആര്‍ നീലകണ്ഠന്‍, ടി.എ വേണു, കെ.പി.എ മജീദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അബ്ദുല്‍ജബ്ബാര്‍ സഖാഫി, ഡോ. സെബാസ്റ്റിയന്‍ പോള്‍ തുടങ്ങിയവര്‍ പ്രതിഷേധസംഗമത്തില്‍ സംബന്ധിക്കും.
ഇന്ത്യ പിന്തുടര്‍ന്ന സൗഹാര്‍ദപരമായ പാരമ്പര്യത്തെ തകര്‍ത്തെറിയാനുള്ള വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിയില്ലെങ്കില്‍ രാജ്യത്തെ ന്യൂനപക്ഷ, ദലിത് ജനവിഭാഗങ്ങളെ മാത്രമല്ല മുഴുവന്‍ ജനങ്ങളെയും അത് ദോഷകരമായി ബാധിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയും, ജനറല്‍ കണ്‍വീനര്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും പറഞ്ഞു.
പ്രതിഷേധസംഗമം വന്‍ വിജയമാക്കണമെന്ന് ഐ.ബി ഉസ്മാന്‍ ഫൈസി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), എം.കെ അബൂബക്കര്‍ ഫാറൂഖി (ജമാഅത്തെ ഇസ്‌ലാമി), എം.ബി അബ്ദുല്‍ഖാദര്‍ മൗലവി (ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ), മീരാന്‍ സഖാഫി (സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ), എച്ച്.ഇ മുഹമ്മദ് ബാബു സേട്ട് (കെ.എന്‍.എം), ഷമീര്‍ മദനി (വിസ്ഡം), എം.പി അബ്ദുല്‍ഖാദര്‍ (മുസ്‌ലിംലീഗ്), കെ.കെ അബൂബക്കര്‍ (എം.ഇ.എസ്), പ്രൊഫ.വി.യു നൂറുദ്ദീന്‍ (എം.എസ്.എസ്), ഡോ.എം.ഐ ജുനൈദ് റഹ്മാന്‍ (ജില്ലാ ജമാഅത്ത് കൗണ്‍സില്‍), അഡ്വ.കെ.എ ഹസന്‍ (ജമാഅത്ത് കൗണ്‍സില്‍), എന്‍.കെ അലി (മെക്ക), അഡ്വ.പി.എ അബ്ദുല്‍മജീദ് പറക്കാടന്‍ (കെ.എം.ഇ.എ), കെ.പി അബ്ദുറഹ്മാന്‍ ഹാജി (തബ്‌ലീഗ്) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  6 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  6 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  6 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  6 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  6 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago