ഖത്വീബിന് നേരെയുള്ള വധശ്രമം അപലപനീയം: ജംഇയ്യത്തുല്‍ ഖുത്വബാ
കോഴിക്കോട്: മുടിക്കോട് പള്ളിയില്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്ന ഖത്വീബ് ബശീര്‍ ദാരിമിയെയും സുന്നി പ്രവര്‍ത്തകനായ ഇബ്‌റാഹീമിനെയും അതിദാരുണമായി കൊല്ലാന്‍ ശ്രമിച്ച വിഘടിത വിഭാഗത്തിന്റെ തേര്‍വാഴ്ചയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമര്‍ മുസ്‌ലിയാരും ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയും ട്രഷറര്‍ സുലൈമാന്‍ ദാരിമി ഏലംകുളവും ശക്തമായി അപലപിച്ചു.
പ്രതികളെ പിടികൂടി ശിക്ഷ ഉറപ്പുവരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പള്ളി ഇമാമുമാര്‍ക്ക് മിഹ്‌റാബുകള്‍ പോലും സുരക്ഷിതമില്ലാത്ത അവസ്ഥയിലേക്ക് കാന്തപുരം വിഭാഗത്തിന്റെ ഭീകരത വ്യാപിപ്പിച്ചതിന്റെ തെളിവാണ് ഈ സംഭവം.
ഒരു മഹല്ലിന്റെ മതപരമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരെ സങ്കുചിതമായ സംഘടനാ ചേരിതിരിവിന്റെ പേരില്‍ കൊല്ലാന്‍ പോലും മടി കാണിക്കാത്തവരില്‍ നിന്ന് പള്ളി ജീവനക്കാരെ രക്ഷിക്കാനുള്ള ബാധ്യത സമുദായത്തിനുണ്ട്. ഇത്തരം പൈശാചികതയെ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."