HOME
DETAILS

പൊള്ളലേറ്റ ഒന്നരവയസുകാരിയെ ഉപേക്ഷിച്ച് മാതാവ് കാമുകനൊപ്പം പോയി

  
backup
August 03 2017 | 01:08 AM

%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b0%e0%b4%b5%e0%b4%af%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0

കൊച്ചി: ദേഹത്ത് സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകള്‍, പൊട്ടിയ തോളെല്ല്, കാലുകളില്‍ കെട്ടിയിട്ടതിന്റെ പാടുകള്‍.... ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ കഴിയുന്ന ഒന്നരവയസുകാരിയുടെ അവസ്ഥ ആരേയും കരയിക്കുന്നതാണ് . കാമുകനൊപ്പം താമസിക്കുന്ന മാതാവ് തിങ്കളാഴ്ച പുലര്‍ച്ചെ ഈ അവസ്ഥയില്‍ തന്റെ വീട്ടിലെത്തിച്ചതാണ് പിഞ്ചു കുഞ്ഞിനെ.
യുവതിയുടെ മാതാപിതാക്കള്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് കുട്ടിയുടെ പിതാവെത്തി വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഫോര്‍ട്ട് കൊച്ചി സ്വദേശിനി സൈറബാനുവാണ് സ്വന്തം വീട്ടില്‍ കുട്ടിയെ എത്തിച്ച് കടന്നുകളഞ്ഞത്. മാതാവും കാമുകനും ചേര്‍ന്ന് തന്റെ മകളെ ക്രൂരമായി മര്‍ദിച്ചെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മാതാവിനും കാമുകനുമെതിരേ കേസെടുത്ത പള്ളുരുത്തി പൊലിസ് സംഭവം നടന്നത് കാമുകന്റെ കോഴിക്കോടുള്ള വീട്ടില്‍വച്ചായതിനാല്‍ കേസ് കോഴിക്കോട്ടേക്ക് കൈമാറി. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ ജൂണ്‍ 22നാണ് ഭര്‍ത്താവിനെയും ഇരട്ടകളായ രണ്ട് ആണ്‍കുട്ടികളെയും ഉപേക്ഷിച്ച് ഇളയ മകളായ ഒന്നരവയസുകാരിക്കൊപ്പം സൈറബാനു കാമുകന്‍ ജുനൈദിനൊപ്പം പോയത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടയാളാണ് കാമുകന്‍. ഇയാള്‍ കോഴിക്കോട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്നതായാണ് വിവരം. കുടുംബശ്രീയുടെ മീറ്റിങ്ങിനു പോകുകയാണെന്ന വ്യാജേനയാണ് കുഞ്ഞിനെയും കൊണ്ടു സൈറാബാനു വീടു വിട്ടിറങ്ങിയത്. ഇരുവരെയും കാണാതായതിനെത്തുടര്‍ന്ന് ഭര്‍ത്താവ് അനൂപ് പള്ളുരുത്തി പൊലിസില്‍ പരാതി നല്‍കുകയും അന്വേഷണത്തില്‍ സൈറയും കുഞ്ഞും കോഴിക്കോടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കിയ യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. എന്നാല്‍ രണ്ടുദിവസത്തിനുശേഷം വീണ്ടും ഒന്നരവയസുകാരിയുമായി ഇവര്‍ കാമുകന്റെ അടുത്തേക്ക് പോകുകയായിരുന്നു. ഇതിനിടയിലാണ് ക്രൂര പീഡനത്തിനിരയാക്കിയ കുട്ടിയെ സൈറാബാനു തിങ്കളാഴ്ച പുലര്‍ച്ചെ തന്റെ വീട്ടിലെത്തിച്ച് മുങ്ങിയത് . സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ കേസെടുത്തിട്ടുണ്ട്. കുട്ടി പിതാവ് അനൂപിന്റെയും ബന്ധുക്കളുടെയും സംക്ഷണത്തിലാണെന്നും തുടരന്വേഷണം നടക്കുകയാണെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ നിരേഷ് പറഞ്ഞു. നിയമപ്രകാരം അനൂപും സൈറാബാനുവും വിവാഹമോചനം നേടിയിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago