സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച ജവാന്റെ മൃതദേഹം സംസ്കരിച്ചു
ആലുവ: ഛത്തീസ്ഗഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച സി.ഐ.എസ്.എഫ് അസി. കമാന്‍ഡന്റ് ആലുവ മുപ്പത്തടം പഞ്ചായത്ത് ഓഫിസിന് സമീപത്തെ ഷാഹുല്‍ ഹര്ഷന്റെ(28) മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ഇന്നലെ രാവിലെ 8.30ഓടെ നെടുമ്പാശേരി വിമാനത്താവളം വഴിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ്, വൈസ് പ്രസിഡന്റ് സി.ജി വേണു എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഏറ്റുവാങ്ങിയ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. സി.ആര്.പി.എഫ് ഡി.ഐ.ജി മാത്യു എ. ജോണിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി മൃതദേഹം ഉച്ചക്ക് 1.15 ഓടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ എടയാര്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."