HOME
DETAILS

സമയപരിധി തീരാന്‍ നാലുദിവസം മാത്രം മസ്റ്ററിങ് നടത്താനുള്ളത് 9,11,278 ഗുണഭോക്താക്കള്‍

  
backup
December 12 2019 | 04:12 AM

%e0%b4%b8%e0%b4%ae%e0%b4%af%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%a6%e0%b4%bf%e0%b4%b5

 


കൊണ്ടോട്ടി: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ മസ്റ്ററിങ്ങിനുള്ള സമയപരിധി തീരാന്‍ നാലുദിവസം മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് മസ്റ്ററിങ് നടത്താന്‍ ബാക്കിയുള്ളത് 9,11,278 പേര്‍. ഈ മാസം 15 വരെയാണ് മസ്റ്ററിങ് നടത്താനുള്ള സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. മസ്റ്ററിങ് നടത്താത്തവര്‍ക്ക് ജനുവരി മുതല്‍ പെന്‍ഷന്‍ ലഭിക്കില്ല. സാമൂഹ്യസുരക്ഷാ പെന്‍ഷനുപുറമെ 28 വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് തലത്തിലുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 3,54,294 പേരും മസ്റ്ററിങ് നടത്തിയിട്ടില്ല.10,43,438 പേരാണ് വിവിധ ബോര്‍ഡുകളിലെ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍. ഇവരില്‍ 6,89,180 പേരാണ് മസ്റ്ററിങ് നടത്തിയത്.
7348 പേര്‍ മസ്റ്ററിങിന് ശ്രമം നടത്തിയെങ്കിലും സാങ്കേതികകാരണങ്ങളാല്‍ നടത്താനായിട്ടില്ല. ഇവരോട് വില്ലേജ് ഓഫിസറോ ഗസ്റ്റഡ് ഓഫിസറോ നല്‍കുന്ന സാക്ഷ്യപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൈവിരലുകളില്ലാത്തവര്‍, കണ്ണിന് പ്രശ്‌നങ്ങളുള്ളവര്‍ എന്നിവരാണ് ഇവരില്‍ കൂടുതല്‍.
മസ്റ്ററിങ് പൂര്‍ത്തീകരണത്തിന് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രത്യേക ക്യാംപുകളും അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യവും ഒരുക്കിയിരുന്നു. കിടപ്പിലായ രോഗികള്‍ക്കും മറ്റുമായി ഇന്നലെ മുതല്‍ വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്ന പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നത് 47,21,195 പേരാണ്. ഇവരില്‍ 38,09,917 പേര്‍ മസ്റ്ററിങ് നടത്തിയിട്ടുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ പേര്‍ മസ്റ്ററിങ് നടത്താനുള്ളത്. തിരുവനന്തപുരത്ത് ആകെയുള്ള 4,95,486 പേരില്‍ 3,95,694 പേരാണ് മസ്റ്ററിങ് പൂര്‍ത്തീകരിച്ചത്. 99,792 പേര്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാനുണ്ട്. മലപ്പുറത്ത് ആകെയുള്ള 4,85,507 പേരില്‍ 94,820 പേര്‍ മസ്റ്ററിങ് നടത്താനുണ്ട്. വയനാട്ടിലാണ് മസ്റ്ററിങ് പൂര്‍ത്തീകരിച്ചവര്‍ കൂടുതലുള്ളത്. 1,13,474 പേരില്‍ 23,225 പേര്‍ മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്.
മറ്റുജില്ലകളിലെ കണക്ക്. ബ്രായ്ക്കറ്റില്‍ പൂര്‍ത്തീകരിക്കാത്തവര്‍. കൊല്ലം 4,10,449 (75,866), പത്തനംതിട്ട 1,81,199 (36,655), ആലപ്പുഴ 3,30,516 (66,571), കോട്ടയം 2,66,423 (51, 929), ഇടുക്കി 1,54,379 (27,070), എറണാകുളം 4,23,077 (82,158), തൃശൂര്‍ 4,62,445 (79,143), പാലക്കാട് 4,23,446 (70,019), കോഴിക്കോട് 4,16,408 (89,872), കണ്ണൂര്‍ 3,81,801 (72,789), കാസര്‍കോട് 1,35,516 (41,069).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago