'വൃക്ക രോഗികളുടെ ചികിത്സാ ചെലവ് ജില്ലാ പഞ്ചായത്ത് വഹിക്കും'
മുട്ടില്‍: ജില്ലയിലെ 740 വൃക്ക രോഗികളുടെ ചികിത്സാ ചെലവ് ജില്ലാ പഞ്ചായത്ത് വഹിക്കുമെന്ന് പ്രസിഡന്റ് കെ.ബി നസീമ പറഞ്ഞു. മുട്ടില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന 16-മത് വയനാട് ജില്ലാ വളണ്ടിയര്‍ സംഗമം ഹൃദയസ്പര്‍ശം 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ബാലകൃഷ്ണന് അധ്യക്ഷനായി. വയനാട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ ചെയര്മാന് ഗഫൂര്‍ താനേരി ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി സി.എച്ച് സുബൈര്‍ റിപ്പോട്ട് അവതരിപ്പിച്ചു. ഡോ.അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് സാന്ത്വന പരിചരണത്തിന്റെ സമഗ്രത എന്ന വിഷയം ഡോ. സുരോഷ് അവതരിപ്പിച്ചു. ചടങ്ങില്‍ എല്‍.ബി ഫൈസല്‍, എ.പി അഹമ്മദ്, ലീന സി.നായര്‍ ദേവേസന് മാസ്റ്റര്‍, ജോസഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ക്ലാസില്‍ പാലിയേറ്റീവ് കെയര്‍ നയനിലപാടുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി കെ.എം ബഷീര്‍ നിലബൂര്‍, സാന്ത്വന പരിചരണവും മാരക രോഗങ്ങളും എന്ന വിഷയത്തില്‍ ഡോ. ജാബിര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."