വിമാനത്താവളത്തിന്റെ ഉദ്ഘാടനം വൈകിച്ചത് യു.ഡി.എഫ്- മുഖ്യമന്ത്രി
കണ്ണൂര്‍: വിമാനത്താവളത്തിന്റെ ഉദ്ഘാടനം വൈകിച്ചത് യു.ഡി.എഫ് ആണെന്ന് മുഖ്യമന്ത്രി. ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു പരാമര്‍ശം. എയര്‍ഫോഴ്സ് വിമാനം പറത്തി പരീക്ഷണപ്പറക്കല്‍ നടത്തിയ യു.ഡി.എഫ് സര്‍ക്കാറിനെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരിഹസിച്ചു.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണ നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കരിപ്പൂര്‍ സ്വകാര്യ വത്കരിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ടെങ്കില്‍ ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറാണെന്നും പിണറായി പറഞ്ഞു.
മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയേയും വി. എസ് അച്യുതാനന്ദനേയും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് പതിപക്ഷം ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയെ പിന്തുണക്കുന്ന പ്ലക്കാര്‍ഡുകളുമായി ആദ്യ വിമാനത്തിലെ യാത്രക്കാരില്‍ ചിലരും വിമാനത്താവളത്തിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."