കലകള്‍ സമൂഹത്തിന്ന് ഉപകാരപ്രദമാകണം: അബ്ദുസമദ് മുട്ടം
കണ്ണൂര്‍: എല്ലാ കലകളും സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്രദമാകുന്നതാകണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസമദ് മുട്ടം.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 46 റെയ്ഞ്ചുകളില്‍ നടത്തുന്ന ഇസ്‌ലാമിക കലാമേളകളുടെ ജില്ലാതല ഉദ്ഘാടനം മണ്ടൂര്‍ അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം കലകള്‍ക്ക് വലിയ സ്ഥാനമാണ് നല്‍കിയത്. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനം നൂതന കലകളിലൂടെ പരിപോഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹാജി യൂസുഫ് ഹുസൈന്‍ കല്ലായി അധ്യക്ഷനായി. അബൂ കോയ ഫൈസി, മുസ്തഫ മൗലവി, അബ്ദുസലാം സഅദി, ശാഹുല്‍ ഹമീദ് ഹാജി, താജുദ്ദീന്‍ പിലാത്തറ, മുഹമ്മദലി റബ്ബാനി, ഹാശിം പിലാത്തറ, എന്‍.കെ ഹസന്‍ കുഞ്ഞിഹാജി, മുഹമ്മദ് റാശിദ് അസ്ഹരി, അഹ്മദ് കബീര്‍ ബാഖവി സംസാരിച്ചു. തുടര്‍ന്ന് ബുര്‍ദാലാപനവും റെയ്ഞ്ചുതല ദഫ് മത്സരവും നടന്നു. നൂറിലധികം ഇനങ്ങളിലായി മുന്നൂറോളം പ്രതിഭകള്‍ മാറ്റുരച്ചു. 31 നകം ജില്ലയിലെ 46 റെയ്ഞ്ചുകളിലായി വിവിധ മത്സരങ്ങള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."