കോളജ് ചെയര്മാന്മാരുടെ ലണ്ടന്‍ യാത്രക്കെതിരേ സി.പി.ഐ
തിരുവനന്തപുരം: പരിശീലനത്തിനായുള്ള കോളജ് യൂനിയന്‍ ചെയര്മാന്മാരുടെ ലണ്ടന്‍ യാത്രയ്ക്കെതിരേ സി.പി.ഐ നിര്‍വാഹക സമിതി യോഗത്തില്‍ വിമര്‍ശനം.
66 സര്‍ക്കാര്‍ കോളജുകളിലെയും ഒന്‍പതു സര്‍വകലാശാലകളിലെയും 75 യൂനിയന്‍ ചെയര്മാന്മാരെയാണ് കാര്‍ഡിഫ് സര്‍വകലാശാലയില്‍ പരിശീലനത്തിനായി അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ നടത്തുന്ന ഈ വിദേശയാത്ര തെറ്റായ സന്ദേശം നല്‍കുമെന്ന് ചില അംഗങ്ങള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനത്തിനു പോലും പണമില്ലാത്ത അവസ്ഥയാണുള്ളത്. ഈ ഘട്ടത്തില്‍ ധൂര്‍ത്ത് എന്ന് ആരോപിക്കാവുന്നതാണ് ലണ്ടന്‍ യാത്ര. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ തിരിച്ചടിയാകുമെന്നും ചില അംഗങ്ങള്‍ സൂചിപ്പിച്ചു.
സി.പി.ഐ ദേശീയ എക്സിക്യൂട്ടീവിന്റെ തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് യോഗത്തില്‍ വായിച്ചു. അടുത്ത മാസം എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന് സംസ്ഥാന എക്സിക്യൂട്ടീവ് പിന്തുണ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."