വിമാനത്താവളം ഉദ്ഘാടനത്തിന് മുന്‍മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തത് അപലപനീയം
കണ്ണൂര്‍: വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയെയും വി.എസ് അച്യുതാനന്ദനെയും ക്ഷണിക്കാത്ത നടപടി ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും രാഷ്ട്രീയ ധാര്‍മികതയ്ക്ക് കൂച്ചുവിലങ്ങിടുന്നതാണെന്നും സതീഷന്‍ പാച്ചേനിയും സണ്ണി ജോസഫ് എം.എല്‍.എയും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഉദ്ഘാടന ചടങ്ങില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. മാറിവരുന്ന സര്‍ക്കാരിലൂടെയാണ് ഓരോ പദ്ധതികളും പൂര്‍ത്തിയാക്കുന്നത്. മുന്‍കാല സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ തുടര്‍ന്നുവരുന്ന ഭരണപക്ഷം തീര്‍ക്കാറാണ് പതിവ്.
ഇവിടെയും അതു തന്നെയാണ് സംഭവിച്ചത്. വിമാനത്താവളത്തിന്റെ സാക്ഷാല്‍ക്കാരത്തിനായി പ്രയത്‌നിച്ച മുന്‍മുഖ്യമന്ത്രിമാരെ ഒഴിവാക്കിയത് തികച്ചും പ്രതിഷേധാര്‍ഹമാണ്. 70 ശതമാനം റണ്‍വേയും അനുബന്ധ പ്രവര്‍ത്തനങ്ങളും 60 ശതമാനം ടെര്‍മിനല്‍ ബില്‍ഡിങ്ങും പൂര്‍ത്തീകരിച്ചത് കഴിഞ്ഞ സര്‍ക്കാരാണെന്ന് നിയമസഭയില്‍ ഇടതുഭരണാധികാരികള്‍ പ്രസ്താവിച്ചതാണ്. എന്നാല്‍ സര്‍ക്കാര്‍ പദ്ധതിക്കായി കാലതാമസം വരുത്തുകയാണ് ചെയ്തതെന്നും ഇരുവരും ആരോപിച്ചു. ഇക്കാരണം ഉന്നയിച്ച് നിയമസഭാ സ്പീക്കറിന് യു.ഡി.എഫ് എം.എല്‍.എമാര്‍ പരാതി നല്‍കിയെങ്കിലും മറുപടി നല്‍കാന്‍ അദ്ദേഹം തയാറായില്ല. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് തയാറാക്കിയ ക്ഷണക്കത്തില്‍ നഗ്നമായ പ്രോട്ടോകോള്‍ ലംഘനം കൂടിയാണ് നടന്നിരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."