ഇന്‍ഷുറന്‍സ്: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരേ പ്രദേശവാസികള്‍
കൊച്ചി: ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വ്യക്തതയില്ലെന്ന കാരണത്താല്‍ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരേ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. മരട് ഫ്‌ളാറ്റുകള്‍ക്ക് സമീപമുള്ള വീടുകള്‍ക്ക് നല്‍കാനിരുന്ന ഇന്‍ഷുറന്‍സ് തുക 125 കോടിയില്‍നിന്ന് 100 കോടി രൂപയായി സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇതേതുടര്‍ന്നാണ് പ്രതിഷേധം ഉടലെടുത്തത്.
ഉയര്‍ന്ന പ്രീമിയം നിരക്കാണ് ഇന്‍ഷുറന്‍സ് തുക കുറയ്ക്കാന്‍ കാരണമായി സര്‍ക്കാര്‍ പറയുന്നത്. ആറു മാസമാണ് ഇന്‍ഷുറന്‍സ് കാലവധി.
മരടില്‍ ഫളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപത്തെ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ നാട്ടുകാരുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല. ഇതോടെ വ്യവസ്ഥകള്‍ അംഗീകരിക്കാതെ നാട്ടുകാര്‍ ഇറങ്ങിപ്പോയിരുന്നു.
പ്രതിഷേധം വരും ദിവസങ്ങളില്‍ ശക്തമാക്കാനാണ് സമീപവാസികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."