പറശ്ശിനിക്കടവ് പീഡനം: പ്രതി ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു
തളിപ്പറമ്പ്: പറശ്ശിനിക്കടവ് പീഡനക്കേസില്‍ പിടിയിലായ വടക്കാഞ്ചേരി സ്വദേശി വൈശാഖ് ഉപയോഗിച്ച ബൈക്ക് പൊലിസ് കസ്റ്റഡിയിലെടുത്തു. വൈശാഖിന്റെ സുഹൃത്തിന്റേതാണ് ബൈക്ക്. പറശ്ശിനിക്കടവ് പീഡനക്കേസിലെ പ്രധാനപ്രതി സന്ദീപിന്റെ കാറ്ററിങ് സ്ഥാപനത്തില്‍ ജോലിചെയ്തവരാണ് കൂടുതലായും പ്രതിസ്ഥാനത്തുളളത്. മാട്ടൂല്‍ സ്വദേശി സന്ദീപ് നേരത്തെ ധര്‍മശാലയില്‍ 'പേരാല്‍' എന്ന ഹോട്ടല്‍ നടത്തിയിരുന്നു. കേസിലെ പ്രതി മൃദുല്‍ ഈ ഹോട്ടലില്‍ കാഷ്യറായി ജോലി ചെയ്തിട്ടുണ്ട്.
കാറ്ററിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വൈശാഖും ഈ ഹോട്ടലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
ഈ ബൈക്കില്‍ കൊണ്ടുപോയാണ് വൈശാഖ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. പീഡനം നടന്ന സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി. പീഡനക്കേസില്‍ നിലവിലുള്ള പ്രതിപ്പട്ടികയിലുള്ളവരെ കൂടാതെ മറ്റു ചിലരെ കുറിച്ച് പെണ്‍കുട്ടി മൊഴി നല്‍കിയതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."