ലഹരി മാഫിയയെ തുടച്ചുനീക്കാന്‍ നടപടി: മന്ത്രി
കണ്ണൂര്‍: കര്‍ശനമായ എന്‍ഫോഴ്‌സ്‌മെന്റിലൂടെ ലഹരിമാഫിയയെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തുവരികയാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. കൂത്തുപറമ്പ് എക്‌സൈസ് കോംപ്ലക്‌സ് ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേസുകളുടെ കാര്യക്ഷമമായ അന്വേഷണത്തിനായി എക്‌സൈസ് വകുപ്പില്‍ ക്രൈം ബ്രാഞ്ച് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു.
മദ്യത്തിന്റെയും മയക്കുമരുന്നുകള്‍ അടക്കമുള്ള ലഹരിപദാര്‍ഥങ്ങളുടെയും ഉപയോഗം പരമാവധി കുറച്ചുകൊണ്ടുവന്ന് ലഹരിമുക്ത കേരളം യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം. നിരോധനമല്ല, മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയം. 'ജീവിതമാകട്ടെ ലഹരി' എന്ന സന്ദേശമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ഇന്ന് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മയക്കുമരുന്നുകള്‍ അടക്കമുള്ള ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം. ലഹരിക്കടിമപ്പെട്ടവര്‍ ജീവിതത്തില്‍നിന്ന് പിന്തിരിഞ്ഞുനടക്കുകയാണ്. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുവരെ അമര്‍ച്ച ചെയ്യാന്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും. ഇക്കാര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും പരിസരവാസികളും ഇടപെടണം. ലഹരിക്കെതിരായ പ്രചാരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിമുക്തി മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ 17 എക്‌സൈസ് ഓഫിസുകള്‍ക്കും വാടക കെട്ടിടമാണുള്ളത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന്റെ തുടക്കമായാണ് കൂത്തുപറമ്പില്‍ 1.28 കോടി രൂപ ചെലവില്‍ എക്‌സൈസ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസും റെയിഞ്ച് ഓഫിസുമാണ് ഇവിടെ പ്രവര്‍ത്തിക്കുക. മട്ടന്നൂര്‍ റെയിഞ്ച് ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതിന് 1.14 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തലശ്ശേരി റെയിഞ്ച് ഓഫിസിന് റെയില്‍വേ സ്‌റ്റേഷന് സമീപം പുതിയ കെട്ടിടം നിര്‍മിക്കും. സ്ഥലം ലഭ്യമാകുന്ന മുറക്ക് എല്ലാ എക്‌സൈസ് ഓഫിസുകളുടെയും കെട്ടിടനിര്‍മാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി.
എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അശോകന്‍, കെ.വി രജീഷ്, കെ. ധനഞ്ജയന്‍, വി.ബി അഷ്‌റഫ്, കെ.വി ഗംഗാധരന്‍, സി.പി.ഒ മുഹമ്മദ്, പി.സി പോക്കു, വി.പി മൊയ്തു, സി.കെ പവിത്രന്‍, എം. വര്‍ഗീസ് ആന്റണി, കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പി.കെ സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."