പൗരത്വ ഭേദഗതി ബിൽ: സാമ്പത്തിക പ്രതിസന്ധി മൂടിവെക്കാനും മതത്തിന്റെ പേരിൽ വിഭജിച്ചു ഭരിക്കാനും വേണ്ടി; നവയുഗം
ദമാം: നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ല്, ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമാണെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. സാമ്പത്തികപ്രതിസന്ധിയിൽപ്പെട്ടു രാജ്യം ഗുരുതരമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്ന ഈ കാലത്ത്, ജനങ്ങളുടെ ശ്രദ്ധ അതിൽ നിന്നൊക്കെ മാറ്റാനും, വർഗ്ഗീയത വളർത്തി ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിച്ചു ഭരിക്കാനും വേണ്ടിയാണ് ഇത്തരം നയങ്ങൾ മോഡി സർക്കാർ തുടർച്ചയായി കൈക്കൊള്ളുന്നത്.
വെറും മുസ്‌ലിം വിരുദ്ധമാണ് ഈ നിയമം എന്ന് ചുരുക്കേണ്ട കാര്യമില്ല. ആത്യന്തികമായി ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണ് ഈ നിയമം. മതത്തിന്റെ പേരിൽ വിഭജനം സൃഷിയ്ക്കുന്ന ഒരു നിയമവും ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ല. രാജ്യത്തിൻറെ ഇന്നുവരെയുള്ള മതേതര, ജനാധിപത്യ, അന്തഃസത്തയ്ക്ക് തന്നെ കളങ്കമാണ് ഈ കരിനിയമം. ഇതിനെ ജാതി,മത,രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും ഒറ്റകെട്ടായി എതിർക്കാത്ത പക്ഷം, നാളെ ഇതിലും കടുത്ത ജനാധിപത്യവിരുദ്ധ നിയമങ്ങൾ നാം കാണേണ്ടി വരുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും പ്രസ്താവനയിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."