തിരുന്നാവായയില്‍ നാല് കടകളില്‍ മോഷണം; അഞ്ച് കടകളില്‍ കവര്‍ച്ചാശ്രമം
തിരുന്നാവായ: തിരുന്നാവായ ടൗണില്‍ പരക്കെ മോഷണങ്ങളും മോഷണശ്രമങ്ങളും അരങ്ങേറി. ശനിയാഴ്ച രാവിലെ നാലു കടകളിലാണ് മോഷണങ്ങള്‍ നടന്നത്. അഞ്ചോളം കടകളില്‍ മോഷണശ്രമങ്ങളും നടന്നിട്ടുണ്ട്.
പഞ്ചായത്ത് മെമ്പര്‍ ടി. വേലായുധന്റെ പച്ചക്കറി കടയില്‍നിന്ന് 3000 രൂപയും എറുക്കാട്ടില്‍ വിബീഷിന്റെ മെന്‍സ് ട്രാക്ക് എന്ന തുണി കടയില്‍നിന്ന് 2000 രൂപയും തുണിത്തരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ തിരുന്നാവായയിലെ സര്‍വിസ് സെന്റെറില്‍നിന്ന് വില കൂടിയ മൊബൈലും മോഷ്ടിക്കപ്പെട്ടു. സണ്‍വേ ട്രാവല്‍സിലും കള്ളന്‍മാര്‍ കയറി. അതിനിടെ തൃശൂരില്‍നിന്ന് കളവ് പോയ ബൈക്ക് തിരുന്നാവായയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
ഒപ്പം തിരുന്നാവായ സ്വദേശിയുടെ ബൈക്ക് മോഷണം പോയിട്ടുണ്ട്. തൃശൂര്‍ കണ്ടന്‍സന്‍കടവ് സ്വദേശി വളാഞ്ചേരി പ്രേംജിയുടെ ഗഘ2ജ 7088 യമഹ ബൈക്കാണ് തിരുന്നാവായയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തിരുന്നാവായ സ്വദേശി മുളക്കല്‍ സൈഫുദ്ധീന്റെ ഗഘ55ഏ 5069 യമഹ ബൈക്കാണ് ഇന്നലെ രാത്രി കാണാതായത്. പുലര്‍ച്ചെയാണ് കടകളില്‍ മോഷണം നടന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തൃശ്ശൂരില്‍ മോഷ്ടിച്ച ബൈക്കുമായി എത്തിയ സംഘമാകാം കടകളിലെ മോഷണങ്ങള്‍ക്ക് ശേഷം തിരുന്നാവായയില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി കടന്നു കളഞ്ഞെതെന്ന് സംശയിക്കുന്നു.
കടകളുടെ പൂട്ടുകള്‍ കുത്തിതുറക്കാനും മറ്റും മോഷ്ടാക്കള്‍ ഉപയോഗിച്ചെതെന്ന് കരുതുന്ന ഇരുമ്പു കമ്പികള്‍ പൊലിസ് കണ്ടെടുത്തു.
ഇതും ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടൗണിലെ ഒരു കടയില്‍ പ്രവര്‍ത്തിച്ചിരുന്ന സി.സി.ടി.വിയുടെ ദൃശ്യങ്ങള്‍ ശേഖരിച്ച തിരൂര്‍ പൊലിസ് ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ കുറിച്ച് പൊലിസിന് സൂചന ലഭിച്ചു. രണ്ട് പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."