സിക്കിം അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണം: സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് ചൈന
ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യാ-ചൈന സൈന്യം മുഖാമുഖം നിലകൊള്ളുന്നതിനിടയില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും ഒരുക്കമല്ലെന്ന് ചൈന വീണ്ടും പ്രഖ്യാപിച്ചു. ദോക് ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ചൈന നിലപാട് കടുപ്പിച്ചതോടെ മേഖലയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ വീണ്ടും സങ്കീര്‍ണമായിരിക്കുകയാണ്. സൈന്യത്തെ പിന്‍വലിക്കുകയല്ലാതെ സംഘര്‍ഷം പരിഹരിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ എന്ത്രയും വേഗം നടപടി വേണമെന്നും ചൈന ആവശ്യപ്പെടുന്നു.
ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ തര്‍ക്ക പ്രദേശത്തിന്റെ ഭൂപടവും 15 പേജ് വരുന്ന പ്രസ്താവനയിലും സിക്കിം അതിര്‍ത്തിയിലെ ദോക് ലാമില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങണമെന്ന് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകോപനപരവും തികച്ചും അസാധാരണവുമായതാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയത്തിന്റെ നടപടിയെന്ന് ഇന്ത്യാ ഗവണ്‍മെന്റ് പ്രതികരിച്ചു. അതിനിടയില്‍ ചൈനയുടെ പ്രസ്താവന ഇന്ത്യയിലെ ചൈനീസ് എംബസി മുഖേന ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ദേശീയ സുരക്ഷാ ഏജന്‍സി യോഗത്തില്‍ പങ്കെടുക്കാനായി ബെയ്ജിങിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ചൈനയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യാങ് ജിയേഷിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അതിര്‍ത്തി പ്രശ്‌നത്തില്‍ ഇതുവരെ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസം 20ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയെങ്കിലും അത് അംഗങ്ങളുടെ ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു.
1890ല്‍ ഇംഗ്ലണ്ടും ചൈനയും തമ്മിലുണ്ടാക്കിയ ചരിത്രപരമായ കരാറില്‍ ചൈനയുടെ ഭാഗമാണ് ദോക് ലാമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഈ മേഖലയിലേക്ക് ഇന്ത്യന്‍ സൈന്യം അനധികൃതമായി കടന്നുകയറിയതാണെന്നും സിക്കിം മേഖല പൂര്‍ണമായും ചൈനയുടെ ഭാഗമാണെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്.
ജൂണ്‍ 18ന് അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മാണം തുടങ്ങിയതോടെയാണ് 270 ഇന്ത്യന്‍ സൈനികര്‍ ഇടപെട്ട് നിര്‍മാണം തടഞ്ഞത്. ഇന്ത്യയും ഭൂട്ടാനും അവകാശപ്പെടുന്ന ദോക് ലാ മേഖല ചൈനീസ് ഭാഗമാണെന്നാണ് അവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."