പൊന്നാനി നഗരസഭയുടേത് അശാസ്ത്രീയ നികുതി പരിഷ്‌കരണമെന്ന് ആരോപണം
പൊന്നാനി: നഗരസഭാ പരിധിയിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ അമിത നികുതി ഈടാക്കാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു.
2013 മുതലുള്ള വര്‍ധിപ്പിച്ച നികുതി അടക്കാനുള്ള തീരുമാനംനികുതി ദായകര്‍ക്ക് കനത്ത തിരിച്ചടിയാവുമെന്നാണ് പ്രതിപക്ഷാരോപണം. ഇത് മൂലംഭാരിച്ച തുക നികുതിയായി സാധാരണക്കാര്‍ നല്‍കേണ്ടി വരും. കൂടാതെ നഗരസഭപ്രദേശത്തെ കെട്ടിടങ്ങള്‍ക്ക് നൂറ് ശതമാനം വരെയാണ് നികുതി ഏര്‍പ്പെടുത്തുന്നത്.
വിഷയം കൗണ്‍സിലില്‍ പോലും അവതരിപ്പിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ചെയര്‍മാന്‍ നികുതി പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടു പോകുന്നത് ഏകാധിപത്യ നടപടിയാണെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് എം.പി.നിസാര്‍ ആരോപിച്ചു. പ്രദേശത്തെ വ്യാപാരികളെയും കെട്ടിട ഉടമകളെയും സാധാരണക്കാരെയും പ്രയാസത്തിലാക്കുന്ന നടപടിയുമായി ഭരണ സമിതി മുന്നോട്ട് പോയാല്‍ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."