ഒരാഴ്ച്ചക്കിടെ അമേരിക്ക രണ്ടാമതും താഡ് പരീക്ഷിച്ചു
വാഷിങ്ടണ്‍: ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തിനു പിന്നാലെ അമേരിക്ക രണ്ടാമതും മിസൈല്‍ പ്രതിരോധ സംവിധാനം (താഡ്) പരീക്ഷിച്ചു. ബുധനാഴ്ച പുലര്‍ച്ചെ കാലിഫോര്‍ണിയയിലായിരുന്നു പരീക്ഷണമെന്ന് യു.എസ് എയര്‍ഫോഴ്സ് വക്താവ് അറിയിച്ചു. ഞായറാഴ്ച അലെസ്കയുടെ തീരത്തും താഡ് പരീക്ഷണം നടത്തിയിരുന്നു.
വാണ്ടന്‍ബര്‍ഗ് എയര്‍ഫോഴ്സ് താവളത്തില്‍ നിന്ന് പുലര്‍ച്ചെ 2.10 നായിരുന്നു ആയുധമില്ലാത്ത മിനുട്മാന് 3 മിസൈല്‍ വിക്ഷേപിച്ചത്. 130 മൈല്‍ അകലെ ലോസ്ആഞ്ചല്സിലേക്കായിരുന്നു ലക്ഷ്യം. ഈ മിസൈല്‍ താഡ് ഉപയോഗിച്ച് തകര്‍ത്തുവെന്ന് എയര്‍ഫോഴ്സ് അറിയിച്ചു.
എയര്‍ഫോഴ്സിന്റെ 90ാമത് മിസൈല്‍ വിങ്ങിന്റെ ഗ്ലോബല്‍ സ്ട്രൈക് കമാന്‍ഡ് എയര്‍മാന്‍ ആണ് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരിയിലും വാണ്ടന്ബര്ഗില് താഡ് പരീക്ഷിച്ചിരുന്നുവെന്ന് എയര്‍ഫോഴ്്സ് പറഞ്ഞു. ഉത്തര കൊറിയയുടെ ഭീഷണിയുടെ പശ്ചാത്തലത്തിലല്ല പരീക്ഷണമെന്നാണ് യു.എസ് സൈന്യം വിശദീകരിക്കുന്നത്. എന്നാല്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് അമേരിക്ക മിസൈല്‍ പ്രതിരോധ സംവിധാനം പരീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."