അകമ്പാടം-നിലമ്പൂര്‍ റോഡില്‍ അപകട സാധ്യത വര്‍ധിക്കുന്നു
നിലമ്പൂര്‍: അകമ്പാടം-നിലമ്പൂര്‍ റോഡില്‍ കാഞ്ഞിരപടിക്കും എരഞ്ഞിമങ്ങാടിനുമിടയില്‍ വനത്തിലൂടെ കടന്നുപോകുന്ന റോഡില്‍ അപകടം വിളിച്ചുവരുത്തി മുളംകാടുകള്‍. റോഡിന്റെ ഇരുഭാഗങ്ങളില്‍ നിന്നും മുളകള്‍ വളര്‍ന്ന് റോഡിലേക്ക് പടര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇരുഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ ദൂരെ നിന്നും കാണാന്‍ കഴിയാത്ത സ്ഥിതിയിലാണ്.
ഇവിടെ ഏതാനം മാസങ്ങള്‍ക്കു മുന്‍പ് അകംമ്പാടത്തെ ക്ലബുകാര്‍ റോഡരികിലെ കാട് വെട്ടി നീക്കിയിരുന്നെക്കിലും കാട് വീണ്ടും റോഡ് മറച്ചിരിക്കുകയാണ്.
പ്രദേശത്ത് കാമറകള്‍ സ്ഥാപിക്കാനുള്ള നടപടി വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും രണ്ടു മീറ്റര്‍ വീതിയിലെങ്കിലും മുളംകാട് വെട്ടി നീക്കാന്‍ വനം വകുപ്പ് തയാറാകണം. ഏറെ അപകട സാധ്യത കണക്കിലെടുത്ത് വനം വകുപ്പ് നടപടി വേഗത്തിലാകണമെന്ന ആവശ്യവും ശക്തമാണ്. ബസുകളില്‍ യാത്ര ചെയുന്നവര്‍ക്കും മുളംകാട് ഭീഷണിയായിരിക്കുകയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."