ബാപ്പു മുസ്‌ലിയാര്‍; കാലത്തിനു മുന്‍പേ നടന്ന കര്‍മയോഗി
മലപ്പുറം: കാലത്തിനു മുന്‍പേ നടന്ന ക്രാന്തദര്‍ശിയായ കര്‍മയോഗിയായിരുന്നു കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാരെന്ന് മലപ്പുറം സുന്നി മഹലില്‍ നടന്ന അനുസ്മരണ സെമിനാര്‍ അഭിപ്രായപ്പെട്ടു. പാരമ്പര്യത്തില്‍ അടിയുറച്ച് നിന്ന് സമുദായ നവജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമമായി നേതൃത്വം നല്‍കിയ അദ്ദേഹം കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. സര്‍വരാലും സ്വീകാര്യതയുള്ള പൊതുപത്രമായി സുപ്രഭാതം മാറിയതിനുപിന്നില്‍ കോട്ടുമല ബാപ്പുമുസ്‌ലിയാര്‍ നേതൃപരമായ പങ്ക് വഹിച്ചതായി സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്‍ പറഞ്ഞു. കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍ അധ്യക്ഷനായി. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാളാവ് സൈതലവി മുസ്‌ലിയാര്‍, അബ്ദു റഹീം ബാഖവി, അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ, അഹമ്മദ് ബാഖവി അറവങ്കര, സി.കെ അബ്ദുറഹ്മാന്‍ ഫൈസി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഉമര്‍ ഫൈസി മുടിക്കോട് , ഫാറൂഖ് ഫൈസി മണിമൂളി , അശ്‌റഫ് ഫൈസി പെരിമ്പലം സംസാരിച്ചു. ഫരീദ് റഹ്മാനി കാളികാവ്, ഹബീബ് ഫൈസി കോട്ടോപാടം വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."