മഅ്ദനിയുടെ യാത്ര: 'കര്‍ണാടക സര്‍ക്കാര്‍ വിധിയെ അട്ടി മറിക്കുന്നു' വിമര്‍ശനവുമായി സുപ്രിം കോടതി
ന്യൂഡല്‍ഹി: കേരളത്തില്‍ വരാനുള്ള സുരക്ഷാ ചെലവുകള്‍ക്കായി 15 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയോട് ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാറിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി വിധി അട്ടമറിക്കാനാണോ കര്‍ണാടക സര്‍ക്കാറിന്റെ ശ്രമമെന്ന് കോടതി ചോദിച്ചു. കര്‍ണാടകത്തിന് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു കൂടെയെന്നും കോടതി വിമര്‍ശിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ടി.എയും ഡി.എയും മാത്രം മതി. ശമ്പളമുള്ളപ്പോള്‍ അധിക ചെലവ് നല്‍കുന്നതെന്തിനാണ്- സുപ്രിം കോടതി ചോദിച്ചു.
സുരക്ഷ ഒരുക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്. സുരക്ഷയുടെ പേരില്‍ മഅ്ദനിയില്‍ നിന്ന് പണം വാങ്ങുന്നതെന്തിനെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലേക്കുള്ള യാത്രാ അലവന്‍സ് എത്രയെന്ന് നാളെത്തന്നെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മഅ്ദനിക്ക് സുരക്ഷ ഒരുക്കാമെന്ന കേരളത്തിന്റെ വാദം കോടതി തള്ളി. കര്‍ണാടകത്തിന്റെ ചുമതലയിലുള്ള മഅ്ദനിക്ക് കേരളം സുരക്ഷ നല്‍കേണ്ടതില്ലെന്ന് സുപ്രിം കോടതി പറഞ്ഞു.
സുരക്ഷാ ചെലവായി ഭീമന്‍സംഖ്യ കെട്ടു വെക്കണമെന്ന കര്‍ണാടകയുടെ ആവശ്യം മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാക്കിയിരുന്നു. തുടര്‍ന്ന അദ്ദേഹം സുപ്രിം കോ
ടതിയെ സമീപിക്കുകയായിരുന്നു. ഇത്രയും തുക കെട്ടിവയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി തനിക്കില്ലെന്ന്അദ്ദേഹം കോടതിയെ അറയിച്ചു.
ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെയാണ് മാതാപിതാക്കളെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും മഅ്ദനിക്ക് കേരളത്തില്‍ വരാന്‍
കോടതി അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."