സ്നേഹത്തില്‍ ചാലിച്ച് മോദി എഴുതിയ കത്തിനെ കുറിച്ച് വാചാലനായി പ്രണബ്
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തെ അവസാന നാളുകളിലൊന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് കൈപറ്റിയ എഴുത്തിനെ കുറിച്ച് വാചാലനായി പ്രണബ് മുഖര്‍ജി. മോദിയുടെ വരികള്‍ തന്റെ ഹൃദയത്തെ സ്പര്ശിക്കുന്നതായിരുന്നുവെന്നാണ് പ്രണബ് പറയുന്നത്. ഇന്ന് ട്വിറ്ററില്‍ കുറിച്ചതാണ് അദ്ദേഹം ഇക്കാര്യം.
' രാഷ്ട്രപതിയായുള്ള അവസാന ദിവസങ്ങളില്‍ മോദിയില്‍ നിന്ന് കൈപറ്റിയ എഴുത്ത് എന്റെ ഹൃദയം തൊട്ടു. ഇക്കാര്യം എല്ലാവരുമായും പങ്കുവെക്കുന്നു.'- ട്വിറ്ററില്‍ പ്രണബ് കുറിച്ചു.
പ്രണബ് മുഖര്‍ജിയുടെ ലാളിത്യത്തെയും പെരുമാറ്റത്തെും അനുകരണീയമായ നേതൃപാടവത്തേയും മോദി തന്റെ എഴുത്തില്‍ പ്രശംസിച്ചിരുന്നു. മൂന്നു വര്‍ഷം മുമ്പ് തീര്‍ത്തും അപരിചിതനായാണ് താന്‍ ഡല്‍ഹിയിലെത്തിയത്. മുന്നിലുള്ള കര്‍ത്തവ്യം വലുതും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ഈ അവസരങ്ങളില്‍ പിതൃതുല്യനായ വഴികാട്ടിയായിരുന്നു താങ്കള്‍. താങ്കളുടെ സമീപനം തനിക്ക് ശക്തിയും ആത്മവിശ്വാസവും നല്‍കിയെന്ന് മോദി എഴുത്തില്‍ പറഞ്ഞു.
തിരക്കുകള്‍ക്കിടയില്‍ ആരോഗ്യം ശ്രദ്ധിക്കണമെന്ന താങ്കളുടെ നിര്‍ദ്ദേശം മാത്രം മതിയായിരുന്നു തനിക്ക് പുത്തനുണര്‍വ്വ് പകരാനെന്നും അദ്ദേഹം എഴുതി. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കിടയിലും ഒന്നിച്ചു നില്ക്കാന് പ്രേരിപ്പിക്കുന്ന നിലപാടാണ് പ്രണബിന്റേതെന്നും മോദി കത്തില്‍ ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."