കലാസൃഷ്ടികളിലേര്‍പ്പെടുന്നത് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് വഴിവെക്കും
വാഷിങ്ടണ്‍ ഡി.സി: ഇന്ന് മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സഹജീവികളോടുള്ള പെരുമാറ്റത്തിലെയും ആശയവിനിമയത്തിലെയും അകല്‍ച്ച എന്നത്. മനുഷ്യന്‍ സാമൂഹ്യജീവിയാണെന്ന് പറയുമ്പോഴും വേണ്ടത്ര അളവില്‍ നാം സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എന്നാല്‍ അതിനിതാ പുതിയ പരിഹാരമാര്‍ഗം. കലാപരമായ സര്‍ഗ സൃഷ്ടികളിലേര്‍പ്പെടുന്നത് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് പുതിയ പഠനം. അതായത് പെയിന്റിങ്,സംഗീതം,കഥ,കവിത രചന എന്നിവയിലേര്‍പ്പെടുന്നതോടെ മനുഷ്യന് സഹജീവി സ്‌നേഹം സാവധാനം വളരും.
ഇംഗ്ലണ്ടിലെ കാന്റര്‍ബറിയിലെ കെന്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. ഇവര്‍ യു.കെയിലെ 30,476 ആളുകള്‍ക്കിടയില്‍ സര്‍വേ നടത്തുകയായിരുന്നു. ഇതില്‍ കലാവാസന ഉള്ള ആളുകള്‍ സ്വയം സന്നദ്ധ സേവനം ചെയ്യുന്നതായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും കണ്ടെത്തി. കലാസൃഷ്ടികള്‍ക്ക് സാമൂഹികാന്തരീക്ഷത്തില്‍ വരുത്താന്‍ കഴിയുന്ന മാറ്റങ്ങള്‍ എന്ന വിഷയത്തിലുള്ള പഠനത്തിന് വലിയ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."