HOME
DETAILS
MAL
ബോധവത്കരണം ഫലം കണ്ടു; സംസ്ഥാനത്ത് ആത്മഹത്യാ നിരക്ക് കുറയുന്നു
backup
December 13 2019 | 01:12 AM
കോഴിക്കോട്: സംസ്ഥാനത്ത് ആത്മഹത്യാ നിരക്ക് കുറഞ്ഞു വരുന്നതായി കണക്കുകള്‍.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ആത്മഹത്യാ നിരക്കില്‍ അഞ്ചാം സ്ഥാനത്താണ് കേരളം.
2003ല്‍ 28.9 ശതമാനം ആളുകളാണ് ആത്മഹത്യ ചെയ്തിരുന്നതെങ്കില്‍ 2017ല്‍ ഇത് 22.5 ശതമാനമായി കുറഞ്ഞു. 2003ല്‍ കേരളം ആത്മഹത്യാ നിരക്കില്‍ ഒന്നാമതായിരുന്നു. എന്നാല്‍ കേരളത്തില്‍ ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും ആത്മഹത്യാ നിരക്ക് കുറക്കുന്നതിന് കാരണമായതായി തണല്‍ ആത്മഹത്യാ പ്രതിരോധ കേന്ദ്രം ചെയര്‍മാന്‍ ഡോ.പി.എന്‍ സുരേഷ് കുമാര്‍ പറയുന്നു.
2003ലാണ് കേരളത്തില്‍ ഏററവും കൂടുതല്‍ ആത്മഹത്യ നടന്നത്. 2003ല്‍ 28.9 ശതമാനം പേരാണ് ആത്മഹത്യയില്‍ അഭയം തേടിയത്.
പിന്നീട് നടന്ന ബോധവത്കരണങ്ങളുടെ ഫലമായി ആത്മഹത്യാ നിരക്ക് കുറഞ്ഞു വന്നു. 2007ല്‍ 26.3, 2011ല്‍ 25.3, 2014 ല്‍ 23.3, 2017 ല്‍ 22.05 ശതമാനം എന്നിങ്ങനെയാണ് കുറഞ്ഞത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത് വയനാട് ജില്ലയിലാണ്. 2016 ല്‍ 35.3 ശതമാനം പേര്‍ ആത്മഹത്യ ചെയ്ത വയനാട്ടില്‍ 2017 ല്‍ ഇത് 29.5 ആയി കുറഞ്ഞു. തൊട്ടുപിന്നില്‍ തിരുവനന്തപുരമാണ്.
2017 ലെ കണക്ക് പ്രകാരം തിരുവനന്തപുരത്ത് 1,252 പേരും കൊല്ലം- 824 പേരും തൃശ്ശൂര്‍- 767 പേരും ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുറവ് ആത്മഹത്യകള്‍ നടക്കുന്നതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
അതേസമയം യുവജനങ്ങള്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് വര്‍ധിക്കുകയാണ്. 20നും 30നും ഇടയിലുള്ള യുവതീ- യുവാക്കള്‍ക്കിടയിലാണ് ആത്മഹത്യാ നിരക്ക് കൂടുന്നത്. ലഹരിയുടെ അമിത ഉപയോഗമാണ് ഇതിന് പ്രധാനകാരണം. പ്രണയ നൈരാശ്യവും പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള ധൈര്യമില്ലായ്മയും ആത്മഹത്യക്ക് കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."