HOME
DETAILS

വ്യോമയാന ഉഭയകക്ഷി സംഗമം ഇന്നു മുതല്‍ കെനിയയില്‍

  
backup
December 09 2018 | 18:12 PM

vyoma35644562


അശ്‌റഫ് കൊണ്ടോട്ടി #


കൊണ്ടോട്ടി: അന്തര്‍ദേശീയ വിമാന സര്‍വിസുകളുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി കരാര്‍ പുതുക്കുന്നതിനുള്ള ആഗോള സംഗമം ഇന്നു മുതല്‍ 14 വരെ അഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നടക്കും. ഇന്ത്യയുള്‍പ്പെടെ 140 ലോക രാജ്യങ്ങള്‍ പങ്കെടുക്കുന്ന സംഗമത്തില്‍ നിലവിലുള്ള വിമാന സര്‍വിസുകളുമായി ബന്ധപ്പെട്ട കരാറുകളും പൊളിച്ചെഴുതിയേക്കും. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് വിമാന സര്‍വിസ് നടത്തണമെങ്കില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി കരാറില്‍ ഏര്‍പ്പെടണമെന്നാണ് ചട്ടം. മൂന്ന് വര്‍ഷത്തിന് ശേഷം നടക്കുന്ന കരാര്‍ പുതുക്കലില്‍ ഇന്ത്യന്‍ വ്യോമപാതയില്‍ കണ്ണുംനട്ടിരിക്കുകയാണ് വിദേശ വിമാന കമ്പനികള്‍. ഓരോ രാജ്യങ്ങളുടേയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ തമ്മിലാണ് കരാര്‍ ഒപ്പുവയ്ക്കുക.
പുതിയ കരാറില്‍ വിമാന സീറ്റുകള്‍ വീതംവച്ചു കിട്ടിയില്ലെങ്കില്‍ വിദേശ വിമാനങ്ങളുടെ അനുമതി കാത്ത് കിടക്കുന്ന കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വിമാനാത്തവളങ്ങളില്‍നിന്ന് പുതിയ സര്‍വിസ് തുടങ്ങാനാവില്ല. എമിറേറ്റ്‌സ്, ഖത്തര്‍, സഊദി, ഒമാന്‍ തുടങ്ങിയ വിമാന കമ്പനികള്‍ക്കൊന്നും നിലവിലെ ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യയിലേക്ക് സീറ്റുകളില്ല. ഏഷ്യന്‍ രാജ്യങ്ങളുമായി ഒപ്പുവച്ചത് പോലെ ഓപ്പണ്‍ കരാറുകള്‍ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമായി സാധ്യമായാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് അറുതിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഉഭയകക്ഷി കരാറില്‍ ഒരു ഏകീകൃത നയം നടപ്പില്‍ വരുത്തിയാല്‍ ഉപയോഗിക്കാതെ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകള്‍ വിമാന കമ്പനികള്‍ക്ക് പരസ്പരം കൈമാറ്റം ചെയ്യാനാകും. എന്നാല്‍ ഇതിന് ഇന്ത്യ തയാറാവുന്നില്ലെന്നാണ് വിദേശ വിമാന കമ്പനികളുടെ പരാതി. കരാര്‍ വ്യവസ്ഥ പുതുക്കിയാല്‍ ഇന്ത്യന്‍ വിമാന കമ്പനികളുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുമെന്ന ആശങ്കയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനുള്ളത്.
ഇന്ത്യയും യു.എ.ഇയും തമ്മില്‍ നാലു വ്യത്യസ്ത ഉഭയകക്ഷി കരാറുകളാണ് നിലവിലുള്ളത്. ഇന്ത്യയും യു.എ.ഇയും 1,34,441 സീറ്റുകളാണ് പരസ്പരം കൈമാറുന്നത്. ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള കരാര്‍ പ്രകാരം ആഴ്ചയില്‍ ഇരുപതിനായിരം സീറ്റുകളാണ് വ്യോമയാന പാതയിലുള്ളത്.
ഇത് വര്‍ധിപ്പിച്ചാല്‍ മാത്രമേ സഊദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വിസ് ഇന്ത്യയിലേക്ക് നടത്താന്‍ കഴിയുകയുള്ളൂ. ഒമാനും ഇന്ത്യയുമായുള്ള ഉഭയകക്ഷികരാര്‍ പ്രകാരം ഓരോരുത്തര്‍ക്കും 21,149 സീറ്റുകളാണ് ആഴ്ചയില്‍ ഉപയോഗിക്കാനുള്ള അനുമതിയുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  16 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  16 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  16 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  16 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  16 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  16 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago


No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago