HOME
DETAILS
MAL
വിഎം രാധാകൃഷ്ണന്റെ വസതിയിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ്
backup
August 03 2017 | 11:08 AM
തൃശൂര്‍: വ്യവസായി വി.എം രാധാകൃഷ്ണന്റെ വീട്ടിലും വിവിധയിടങ്ങളിലുള്ള സ്ഥാപനങ്ങളിലും എന്‍ഫോഴ്സമെന്റ് റെയ്ഡ്. മലബാര്‍ സിമന്റ്സ് അഴിമതി കേസുമായി ബന്ധപ്പെട്ട് വിഎം രാധാകൃഷ്ണന്റെ ആസ്തി കണക്കാക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ്.
ഒമ്പതു വര്‍ഷത്തേക്ക് ഫ്ളൈ ആഷ് നല്കാന് മലബാര്‍ സിമന്റ്സുമായി രാധാകൃഷ്ണന്റെ സ്ഥാപനമായ എ.ആര്.കെ വുഡ് ആന്‍ഡ് മെറ്റല്‍സ് കരാറുണ്ടാക്കിയിരുന്നു. നാലു വര്‍ഷത്തിനുശേഷം അതിന് കെട്ടിവെച്ച ബാങ്ക് ഗാരണ്ടി തുക പലിശസഹിതം പിന്‍വലിച്ചു. ബാങ്ക് ഗാരണ്ടിയും പലിശയുമുള്‍പ്പെടെ 52.45 ലക്ഷം രൂപ പിന്‍വലിച്ചത് മലബാര്‍ സിമന്റ്സിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."