HOME
DETAILS
MAL
പൗരത്വ വിവേചനത്തിനെതിരേ സമസ്ത പ്രതിഷേധ സമ്മേളനം; കോഴിക്കോട് നാളെ പ്രതിഷേധ സാഗരമാകും
backup
December 13 2019 | 01:12 AM
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആഭിമുഖ്യത്തില്‍ നാളെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൗരത്വ സംരക്ഷണ സമ്മേളനം ചരിത്രമാകും. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
മുസ്‌ലിംകളും ഇന്ത്യന്‍ പൗരന്മാരാണെന്നും ഫാസിസ്റ്റുകള്‍ക്ക് അവരെ ഒറ്റപ്പെടുത്തി വേട്ടയാടാനാകില്ലെന്നുമുള്ള മുന്നറിയിപ്പ് നല്‍കുന്നതായിരിക്കും നാളെ നടക്കുന്ന സമ്മേളനം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ നാളെ ഉച്ച മുതല്‍ കടപ്പുറത്തേക്ക് ഒഴുകിയെത്തും. കോഴിക്കോട് സമീപകാലം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ പ്രതിഷേധ സംഗമമായിരിക്കും ഇത്.
സമസ്തയുടെ സമുന്നത നേതാക്കള്‍ക്കൊപ്പം വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും എം.പിമാരും സംബന്ധിക്കും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം ആരംഭിക്കും. സമ്മേളനത്തിന്റെ വിളംബരമറിയിച്ച് ഇന്ന് പള്ളികളില്‍ പ്രഭാഷണം നടക്കും. നാടൊട്ടുക്കും വിളംബര ജാഥകളും നടക്കും.
കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍ പ്രതിഷേധ സംഗമത്തിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ഉമര്‍ ഫൈസി മുക്കം, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, യു. ഷാഫി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതവും കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സമ്മേളനം വിജയിപ്പിക്കുക: നേതാക്കള്‍
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആഭിമുഖ്യത്തില്‍ നാളെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൗരത്വ സംരക്ഷണ സമ്മേളനം വന്‍ വിജയമാക്കണമെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും ആഹ്വാനം ചെയ്തു. സമ്മേളന വിജയത്തിനു വേണ്ടി പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയു ം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."