HOME
DETAILS
MAL
ക്രിസ്മസിന് അരിയും മണ്ണെണ്ണയുമില്ല
backup
December 13 2019 | 01:12 AM
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഇത്തവണത്തെ ക്രിസ്മസിന് അരിയും മണ്ണെണ്ണയും ലഭിക്കില്ല. സംസ്ഥാനത്ത് റേഷന്‍ വിതരണത്തിനായി ഡിസംബര്‍ മാസത്തെ വിഹിതം ഇപ്പോഴും കടകളിലെത്താത്തതാണ് ഇതിനു കാരണം. 40 ലക്ഷം കുടുംബങ്ങള്‍ക്ക് മണ്ണെണ്ണ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. സംസ്ഥാനത്ത് 83 ലക്ഷം കാര്‍ഡ് ഉടമകളാണുള്ളത്. ക്രിസ്മസിന് നാളുകള്‍ ബാക്കി നില്‍ക്കെ റേഷന്‍ കടകളില്‍ എത്തിയത് ഗുണമേന്മയില്ലാത്ത കുത്തരി മാത്രമാണ്.
വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് മണ്ണെണ്ണ തീരേ നല്‍കേണ്ടെന്നാണ് നിര്‍ദേശം. ഭരണ നേട്ടങ്ങള്‍ എടുത്തുപറഞ്ഞ് മന്ത്രിമാരും ഭരണകക്ഷികളും നാട് മുഴുവന്‍ പ്രചാരണം നടത്തുമ്പോഴും സംസ്ഥാനത്തെ പൊതുവിതരണ മേഖലയില്‍ ശോചനീയാവസ്ഥയാണ്. പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ സാധാരണക്കാരുടെ ആശ്രയമായ റേഷന്‍ കടകളിലെ ഉത്സവകാലത്തെ ദയനീയത ഇരുട്ടടിയാകും.
റേഷന്‍ കടകളില്‍ പച്ചരി ഇതുവരെ എത്തിയിട്ടില്ല. എ.പി.എല്‍, നോണ്‍ സബ്‌സിഡി കാര്‍ഡുകാര്‍ക്ക് ഇത്തവണ മണ്ണെണ്ണ ഉണ്ടാകില്ല. എ.പി.എല്‍, സബ്‌സിഡി കാര്‍ഡുകാര്‍ക്കാണെങ്കില്‍ വെറും 300 മില്ലി ലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ 200 മില്ലിയായും കുറച്ചിട്ടുണ്ട്. വയനാട്, കാസര്‍കോട് ജില്ലകളിലൊഴികെ മിക്കയിടത്തും നിലവാരം കുറഞ്ഞ അരിയാണ് എത്തിയിട്ടുള്ളത്.
പാറ്റയുള്ളതും നനഞ്ഞതുമായ അരി പല കടകളിലും എത്തിയിട്ടുണ്ട്. ഇതു വിതരണം ചെയ്യാന്‍ പ്രയാസമാണെന്നാണ് റേഷന്‍ കടക്കാര്‍ പരാതി പറയുന്നത്. മോശം അരി വിതരണ ചെയ്യാന്‍ പറ്റില്ലെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
കടകളില്‍ ലഭിക്കുന്ന അരിയിലെ തൂക്കക്കുറവ് ഇപ്പോഴും തുടരുകയാണ്. അന്‍പതു കിലോ ചാക്കില്‍ പലപ്പോഴും കൃത്യമായ തൂക്കം ഉണ്ടാകാറില്ല. ഇത് തങ്ങള്‍ക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."