HOME
DETAILS

വിമാനവാഹിനി കപ്പലിലെ മോഷണം അന്വേഷണം മിലിട്ടറി ഇന്റലിജന്‍സ് ഏറ്റെടുത്തേക്കും

  
backup
December 13 2019 | 01:12 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b7
 
 
 
 
 
 
 
 
 
 
തിരുവനന്തപുരം: കൊച്ചി കപ്പല്‍ നിര്‍മാണ ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തില്‍നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണം പോയതിനെക്കുറിച്ചുള്ള അന്വേഷണം മിലിട്ടറി ഇന്റലിജന്‍സ് ഏറ്റെടുത്തേക്കും. അതീവ ഗുരുതര സുരക്ഷാ വീഴ്ചയായി കരുതുന്ന വിഷയത്തില്‍ ലോക്കല്‍ പൊലിസും എന്‍.ഐ.എയും അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് മിലിട്ടറി ഇന്റലിജന്‍സിനെക്കൊണ്ട് അന്വേഷണം നടത്തുന്നത് സംബന്ധിച്ച് ആലോചന നടക്കുന്നത്. 
കൊച്ചി കപ്പല്‍ ശാലയിലെ താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിരലടയാളം പരിശോധിക്കുന്നതിന് നേരത്തെ എന്‍.ഐ.എ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 4600 ഓളം ജീവനക്കാരുടെ വിരലടയാളം ഇതുവരെ പരിശോധിച്ചെങ്കിലും ഒരു തെളിവും ലഭിച്ചിട്ടില്ല. 
സാധാരണ തൊഴിലാളികളുടെ വിരലടയാളമാണ് ഇതുവരെ പരിശോധിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലുള്ളവരിലേക്ക് ഇതുവരെ അന്വേഷണം എത്തിയിട്ടില്ല. വിരലടയാളം പരിശോധിക്കുന്നതിന് സംസ്ഥാന ഫൊറന്‍സിക് വിഭാഗമാണ് എന്‍.ഐ.എയെ സഹായിക്കുന്നത്. സെപ്റ്റംബര്‍ പകുതിയോടെ തുടങ്ങിയ അന്വേഷണത്തില്‍ ഇതുവരെ യാതൊരു പുരോഗതിയും ഇല്ലാത്തതിനാല്‍ എന്‍.ഐ.എയുടെ ഭാഗത്തും കാര്യക്ഷമമായ നടപടികളില്ല. അതുകൊണ്ടാണ് ഇത്രയും ഗുരുതരമായ കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ സഹായം തേടാന്‍ ആലോചന നടക്കുന്നത്. 
ഐ.എന്‍.എസ് വിക്രാന്തില്‍നിന്നും നാല് കംപ്യൂട്ടറുകളിലെ ഹാര്‍ഡ് ഡിസ്‌കുകളാണ് മോഷണം പോയത്. ഇത്രയും ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായിട്ടും അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്ന കാര്യത്തിലുള്ള നിസ്സംഗത ദുരൂഹമാണ്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago
No Image

ആറാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവല്‍ നവംബര്‍ 25 മുതല്‍ 30 വരെ

qatar
  •  2 months ago
No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago