പാക് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യന്‍ ദേശീയഗാനം പോസ്റ്റ് ചെയ്തു
ഇസ്‌ലാമാബാദ്: പിക്‌സാതാന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യന്‍ ദേശീയ ഗാനം പോസ്റ്റ് ചെയ്തു. ഹാക്കിങിനു പിന്നിലുള്ളവരെ വ്യക്തമായിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് pakistan.gov.pk എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.
ആരാണ് ഹാക്കിങ്ങിനു പിന്നില്‍ എന്ന് വ്യക്തമല്ലെങ്കിലും Hacked by Ne0h4ck3r എന്നാണ് സൈറ്റില്‍നിന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. ദേശീയ ഗാനം പോസ്റ്റ് ചെയ്തതിനു പുറമേ ത്രിവര്‍ണത്തില്‍ അശോക ചക്രവും അതോടൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യദിന സന്ദേശവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
ഓഗസ്റ്റ് 15. സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ എന്നാണ് എഴുതിയിട്ടുള്ളത്. തുടര്‍ന്ന്, മനസ്സില്‍ സ്വാതന്ത്ര്യം, വാക്കുകളില്‍ വിശ്വാസം, മനസ്സില്‍ അഭിമാനം, ഇത് സാധ്യമാക്കിയ എല്ലാവര്‍ക്കും സല്യൂട്ട് നല്‍കാം, എന്നുള്ള സന്ദേശമാണ് നല്‍കിയിരിക്കുന്നത്. തുടര്‍ന്നാണ് ഇന്ത്യയുടെ ദേശീയഗാനമായ ജനഗണ മന എഴുതിയിരിക്കുന്നത്. സംഭവത്തില്‍ പാക്, ഇന്ത്യ അധികൃതരില്‍ നിന്ന് പ്രതികരണമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."