HOME
DETAILS
MAL
ഭക്ഷണപദാര്‍ഥങ്ങള്‍ പരിശോധിക്കാന്‍ കൃത്യമായ സംവിധാനം നടപ്പാക്കണം: മുഖ്യമന്ത്രി
backup
December 13 2019 | 01:12 AM
തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് കൃത്യമായ സംവിധാനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ നടന്ന ജില്ലാ കലക്ടര്‍മാരുടേയും വകുപ്പ് മേധാവികളുടേയും വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യം, ഇറച്ചി, പച്ചക്കറി, പാചക എണ്ണ തുടങ്ങി എല്ലാം പരിശോധിക്കണം. ജില്ലകളിലെ തട്ടുകടകളിലും പ്രധാന ഹോട്ടലുകളിലുമടക്കം എല്ലായിടത്തും നിശ്ചിത ഇടവേളകളില്‍ പരിശോധന നടക്കണം. മായം കലര്‍ന്ന സാധനങ്ങളുടെ വില്‍പന നടക്കുന്നുണ്ട്. മത്സ്യങ്ങള്‍ പരിശോധിക്കാന്‍ നേരത്തെ ഇടപെടലുണ്ടായിരുന്നു.
തുടര്‍ച്ചയായ പരിശോധനയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനം ഫലപ്രദമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാര്‍ക്കും മറ്റു വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.
മന്ത്രിമാരായ ഇ. പി. ജയരാജന്‍, എ.സി. മൊയ്തീന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രൊഫ. സി.രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീല്‍, കെ.കെ.ശൈലജ, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."