HOME
DETAILS
MAL
പൗരത്വബില്‍ മതേതരത്വത്തെ കൊലപ്പെടുത്തുന്നത്: ചെന്നിത്തല
backup
December 13 2019 | 01:12 AM
തിരുവനന്തപുരം: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ബില്ല് ഇന്ത്യയുടെ മതേതരത്വത്തെ കൊലപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ താല്‍പര്യങ്ങളല്ല സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ പരീക്ഷിക്കുകയാണ്. രാജ്യത്തെ വിഭജിക്കാനുള്ള നയമാണ് പൗരത്വ ബില്ലിലൂടെ നടപ്പിലാക്കിയിരിക്കുന്നത്. മതത്തിന്റെ പേരില്‍ പൗരത്വം നല്‍കുന്ന നടപടി മതേതര രാജ്യത്ത് ആദ്യസംഭവമാണ്. സവര്‍ക്കറിന്റെയും ജിന്നയുടേയും ആഗ്രഹമായിരുന്നു മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുക എന്നത്. ഇപ്പോള്‍ അതുപോല ഇന്ത്യയെ തകര്‍ക്കാനാണ് മോദി ശ്രമിക്കുന്നത്.
കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസന്‍, യു.ഡി.എഫ് നേതാക്കളായ വി.എസ്.ശിവകുമാര്‍, പാലോട് രവി, എന്‍.ശക്തന്‍, ടി.ശരത്ചന്ദ്രപ്രസാദ്, ബീമാപ്പള്ളി റഷീദ്, സോളമന്‍ അലക്‌സ്, നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."