ഹജ്ജ് 2017: ഇന്ത്യന്‍ ഹാജിമാര്‍ മക്കയില്‍; സഹായവുമായി വിവിധ വളണ്ടിയര്‍ സംഘങ്ങള്‍
മക്ക: ഇന്ത്യയില്‍ നിന്നും മദീന വഴി ഇന്ത്യന്‍ ഹജ്ജ് സര്‍വ്വീസ് മുഖേന ഹജ്ജിനെത്തിയ തീര്‍ത്ഥാടകര്‍ പുണ്യ നഗരിയായ മക്കയില്‍ എത്തിത്തുടങ്ങി. ആദ്യം മദീനയില്‍ എത്തിയ തീര്‍ത്ഥാടകരാണ് ക്രമപ്രകാരം മക്കയിലേക്ക് യാത്രതിരിച്ചു തുടങ്ങിയത്.
ആദ്യ സംഘത്തില്‍ വിവിധ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും മദീനയിലെത്തിയ തീര്‍ത്ഥാടക സംഘമാണ് മക്കയില്‍ എത്തിയത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സുല്‍ ഷാഹിദ് ആലം എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷനും വിവിധ സംഘടനാ വളണ്ടിയര്‍മാരും ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കി.
ആദ്യ സംഘത്തെ അറബിയിലുള്ള സ്വീകരണ ഗാനങ്ങള്‍ ആലപിച്ചും മുസ്വല്ല, ഇഹ്‌റാം വസ്ത്രങ്ങള്‍, ഈത്തപ്പഴം, റൊട്ടി, ജ്യൂസ് തുടങ്ങിയവ നല്‍കിയുമാണ് സ്വീകരിച്ചത്. അസീസിയ കാറ്റഗറിയിലുള്ളവര്‍ക്ക് 191,193,187 നമ്പര്‍ കെട്ടിടങ്ങളിലും ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് 532 കെട്ടിടത്തിലുമാണ് താമസമൊരുക്കിയിട്ടുള്ളത്.
മക്കയില്‍ ഹാജിമാരുടെ സഹായത്തിനായി വിവിധ സംഘടനാ നേതൃത്വത്തിലുള്ള സന്നദ്ധ സംഘങ്ങള്‍ സജീവമാണ്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്നതിനും വഴിതെറ്റിയവര്‍ക്ക് സഹായകരമായും മറ്റു മുഴുവന്‍ ആവശ്യങ്ങള്‍ക്കും ഊന്നു വടിയായി മലയാളി സംഘടനാ വളണ്ടിയര്‍മാര്‍ സജീവമാണ്.
എസ്.കെ.ഐ.സിയുടെ വിഖായ, കെ.എം.സി.സി.സി, ഫ്രറ്റേണിറ്റി ഫോറം, തനിമ, ഹജ്ജ് വെല്‍ഫെയര്‍ ഫോറം തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് സഹായ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."