അക്രമം അവസാനിപ്പിക്കാന്‍ മോഹന്‍ ഭാഗവതുമായി ചര്‍ച്ചക്ക് തയാര്‍: യെച്ചൂരി
ന്യൂഡല്‍ഹി: സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ആര്‍.എസ്.എസ് നേതാവ് നോഹന്‍ ഭാഗവതുമായി ചര്‍ച്ചക്ക് തയാറാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍.എസ്.എസ് ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ആശയപരമായി മേല്‍ക്കൈ നേടാന്‍ കഴിയാത്തതിനാലാണ് ആര്‍.എസ്.എസ് ആക്രമണങ്ങള്‍ നടത്തുന്നത്.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജയത്തെ തുടര്‍ന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനുനേരെ ആര്‍.എസ്.എസ് ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ആക്രമണങ്ങളെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു.
കേരളത്തിലെ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള ഏത് നേതാക്കളുമായും ചര്‍ച്ചക്ക് തയാറാണ്. എന്നാല്‍ അവര്‍ ഈ നിര്‍ദേശം സ്വീകരിക്കാന്‍ തയാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."