HOME
DETAILS
MAL
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയതെന്ന് യു.ഡി.എഫ് ധവളപത്രം
backup
December 13 2019 | 06:12 AM
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പഠിക്കാന്‍ യു.ഡി.എഫ് ധവളപത്രം പുറത്തിറക്കി.
വി.ഡി സതീശന് എം.എല്‍.എ അധ്യക്ഷനായ സമിതി തയാറാക്കിയ ധവളപത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പുറത്തിറക്കിയത്.
നികുതി പിരിവിലെ കാര്യക്ഷമതയില്ലായ്മ ഉള്‍പ്പെടെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും ആണ് സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍.
രമേശ് ചെന്നിത്തല, വി.ഡി സതീഷന്, മുന്‍ മന്ത്രി കെ.സി ജോസഫ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."