ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയുമായി തലപ്പലം വില്ലേജ് ഓഫിസ്
ഈരാറ്റുപേട്ട: തേക്ക് മരങ്ങള്‍ക്കിടയില്‍ ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയുമായൊരു തലപ്പലം വില്ലേജ് ഓഫിസ്. ഓടുകള്‍ തകര്‍ന്നതിനാല്‍ ടാര്‍പോളിന്‍ വിരിച്ചാണ് ചോര്‍ച്ച ഒഴിവാക്കുന്നത്.
തേക്ക് മരങ്ങളുടെ ഉണങ്ങിയ ശിഖരങ്ങള്‍ ഒടിഞ്ഞു വീണാണ് പലപ്പോഴും ഓടുകള്‍ തകരുന്നത്. കെട്ടിടത്തിന് രാജഭരണകാലത്തോളം പഴക്കവമുണ്ട്. ഇതാണ് തലപ്പലം വില്ലേജ് ഒഫിസിന്റെ ഇപ്പോഴത്തെ അവസ്ഥ.
മഴക്കാലമാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ മേല്‍ക്കൂരക്ക് മുകളില്‍ പടുത ഓരോ വര്‍ഷവും വലിച്ചുകെട്ടും. വേനലാകുമ്പോള്‍ വെയിലുകൊണ്ട് പടുത നശിക്കും. വര്‍ഷങ്ങളായി ഇവിടെ നടക്കുന്ന അറ്റകുറ്റ പണികളാണിത്.
പലപ്രാവശ്യം ഓഫിസ് പുതുക്കുകയോ മാറ്റി സ്ഥാപിക്കണമെന്നോ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
മഴവെള്ളം വീണ് രേഖകള്‍ നശിക്കാനുള്ള സാധ്യത ഏറെയാണ്. ശക്തമായ കാറ്റുണ്ടാകുമ്പോള്‍ അപകടമൊന്നും വരുത്തരുതേ എന്ന പ്രാര്‍ഥന മാത്രമാണ് ജീവനക്കാര്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."