ഇടതുമുന്നണി യു.ഡി.എഫിന്റെ വികസന നേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നു: മുല്ലപ്പള്ളി
കോഴിക്കോട്: ഒരു വികസനവും അവകാശപ്പെടാനില്ലാത്ത ഇടതുമുന്നണി യു.ഡി.എഫിന്റെ വികസന നേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തില്‍ നിന്നും മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയെയും വി.എസ് അച്യുതാനന്ദനേയും ഒഴിവാക്കിയത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ ഉത്തരമേഖല സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജയസാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡം.
മുന്നണി എല്ലാം മറന്ന് കൂട്ടായ്മയോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ. സുരേന്ദ്രനെ പ്രദര്‍ശന വസ്തുവാക്കി മഹത്വവല്‍ക്കരിച്ചു. ഇതിനുപിന്നില്‍ സര്‍ക്കാര്‍-ബി.ജെ.പി ഗൂഢാലോചന നടന്നിട്ടുണ്ട്. യു.ഡി.എഫ് എം.എല്‍.എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാരും സ്പീക്കറും ചര്‍ച്ചക്ക് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ ഉത്തരമേഖല ശില്‍പശാല 'ശക്തി' ഉദ്ഘാടനം കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളില്‍ എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍ നിര്‍വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍, പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ കെ. മുരളീധരന്‍ എം.എല്‍.എ, എം.കെ രാഘവന്‍ എം.പി, എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, ഡി.സി.സി പ്രസിഡന്റുമാരായ ടി. സിദ്ധിഖ്, സതീശന്‍ പാച്ചേനി, ഹക്കിം കുന്നില്‍, വി.വി പ്രകാശ്, ഐ.സി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."