വാഹനങ്ങളില്‍ നിന്നും പണം കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
ചവറ: വാഹനങ്ങളെ പിന്തുടര്‍ന്ന് അവസരം നോക്കി കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍.
തേവലക്കര സ്വദേശിയുടെ ഇരുചക്രവാഹനത്തില്‍ നിന്നും 146000 രൂപ കവര്‍ന്ന കേസില്‍ കൊല്ലം അയത്തില്‍ ഹസീന മന്‍സിലില്‍ നിന്നും കൊറ്റങ്കര മാടന്‍ കാവിന് സമീപം കയ്യാലക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വന്ന ചെല്ലക്കിളി എന്നറിയപ്പെടുന്ന അബ്ദുല്‍ ഖാദറി (57) നെയാണ് തെക്കുംഭാഗം എസ്.ഐ രാജീവ്, നന്ദകുമാര്‍, റിബു, ബിജു എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
തേവലക്കര പുത്തന്‍ സങ്കേതം ഗണപതി വിലാസത്തില്‍ വിജയന്‍ പിള്ളയുടെ പണമാണ് പ്രതി കവര്‍ന്നത്. തേവലക്കര സൗത്തിന്ത്യന്‍ ബാങ്കില്‍ നിന്നും ജൂലൈ 23 ന് എടുത്ത ഒന്നര ലക്ഷം രൂപ സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ ബോക്‌സില്‍ വച്ചിരുന്നതാണ്.
പുത്തന്‍ സങ്കേതത്ത് വെച്ച് പണത്തില്‍ നിന്നും 4000 രൂപ വിജയന്‍ പിള്ള എടുത്തിരുന്നു.
ബാങ്കില്‍ നിന്നും ഇയാളെ പിന്തുടര്‍ന്ന് എത്തിയ അബ്ദുല്‍ ഖാദര്‍ പുത്തന്‍ സങ്കേതത്ത് വിജയന്‍ പിള്ള വാഹനം വച്ചിട്ട് കടയില്‍ കയറിയ തക്കം നോക്കിയാണ് കവര്‍ന്നത്.
ബാങ്കില്‍ നിന്നേ ഇയാള്‍ വിജയന്‍ പിള്ളയെ പിന്തുടരുകയായിരുന്നു. ബാങ്കിന് മുന്നിലെ സുരക്ഷാ കാമറ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ പക്കലുണ്ടായിരുന്ന ബൈക്കും മോഷ്ടിച്ചതാണന്നാണ് അറിയുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കരുനാഗപ്പള്ളിയില്‍ വ്യാപാരിയുടെ സ്‌കൂട്ടറില്‍ നിന്നും അഞ്ചു ലക്ഷം രൂപ കവര്‍ന്ന കേസിലും അബ്ദുല്‍ ഖാദര്‍ പിടിയിലായിരുന്നു.
അന്നും സുരക്ഷാ ക്യാമറയുടെ ദൃശ്യമാണ് ഇയാളെ കുടുക്കാന്‍ സഹായിച്ചത്. സമാന രീതിയിലുള്ള നിരവധി മോഷണങ്ങള്‍ ഇയാള്‍ നടത്തിയെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."