സി.പി.എമ്മില്‍ എത്ര മാവോയിസ്റ്റുകള്‍ ഉണ്ടെന്ന് അവരാണ് പറയേണ്ടത്- കാനം
കോഴിക്കോട്: സി.പി.എമ്മില്‍ എത്ര മാവോയിസ്റ്റുകള്‍ ഉണ്ടെന്ന് അവരുടെ പാര്‍ട്ടി പറയട്ടെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അലനും താഹയും നിരപരാധികള്‍ ആണോ എന്ന് പൊലിസാണ് പറയേണ്ടതെന്നും കാനം പറഞ്ഞു.
യു.എ.പി.എ കരിനിയമം തന്നെയാണ്. അത് കുറ്റവാളിയായാലും നിരപരാധി ആയാലും അവര്‍ക്കെതിരെ പ്രയോഗിക്കരുതെന്ന നിലപാടില്‍ മാറ്റമില്ലെന്നും കാനം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ മൊത്തത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തേയും ബാധിക്കുന്നത്. വിദ്യാര്‍ഥി നേതാക്കള്‍ വിദേശത്തേക്ക് പോകുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്കാവശ്യമായ ഒരു കോടി രൂപ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ഫണ്ടില്‍ നിന്നാണെന്ന കോര്‍ഡിനേറ്ററുടെ വാദം തളളിയ കാനം ഈ തുക കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയമാണ് ചെലവിടുന്നതെന്നും പറഞ്ഞു. നേരത്തെ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവും എഐവൈഎഫും കോളേജ് യൂണിയന് ചെയര്മാന്മാരുടെ വിദേശയാത്രയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."