പൗരത്വ ഭേദഗതി ബില്‍: കേരളം ഒരുമിച്ച് നില്‍ക്കണം, ലീഗിന്റെ ഹരജിയില്‍ ചെന്നിത്തല കക്ഷി ചേരും
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍ നല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കക്ഷി ചേരും. നിയമത്തിനെതിരെ കേരളം ഒരുമിച്ച് നില്‍ക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുമായും മറ്റു രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്നലെയാണ് ലീഗ് ഹരജി നല്‍കിയത്. ബില്ല് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. നീതി പ്രതീക്ഷിക്കുന്നുവെന്നും ശക്തമായ പോരാട്ടം എല്ലാവരുടേയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലുമായി കേരളത്തിലേക്ക് വരേണ്ടതില്ലെന്നും അത് സംസ്ഥാനത്ത് നടപ്പാക്കുകയില്ലെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ബില്ല് ഭഗണഘടനാവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി ഇന്ത്യയെ വിഭജിക്കുക എന്ന സവര്‍ക്കറുടെയും ഗോവാള്‍ക്കാറുടെയും മോഹമാണ് കേന്ദ്രം നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെതിരേ ബി.ജെ.പി നേതാക്കളും സംഘ്പരിവാറും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിട്ടുള്ളത്. ഈതിനു പിന്നാലെയാണ് ചെന്നിത്തലയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."