കണ്ണൂരില്‍ ഇന്നലെ എത്തിയത് 15 ഓളം വിമാനങ്ങള്‍
കണ്ണൂര്‍: ഉദ്ഘാടന ദിവസം ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളുമടക്കം കണ്ണൂരിലിറങ്ങിയത് പതിനഞ്ചോളം.
കണ്ണൂരില്‍ നിന്ന് അബൂദബി, റിയാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഇന്നലെ സര്‍വിസ് നടന്നത്. ഇതിനു പുറമെ ബംഗളൂരുവില്‍ നിന്നുള്ള ഗോ എയറും ഇന്നലെ കണ്ണൂരില്‍ ലാന്‍ഡിങ് നടത്തി. അബൂദബിയിലേക്കു പുറപ്പെട്ട ആദ്യവിമാനത്തില്‍ 185 യാത്രക്കാരാണ് ഉണ്ടായിരുന്നത്. നാവികസേനയുടെ മൂന്ന് വിമാനവും വായുസേനയും നാല് വിമാനവും കിയാല്‍ ഡയരക്ടര്‍ എം.എ യൂസഫലിയുടെ ഫാല്‍ക്കണ്‍ ജെറ്റ് വിമാനവും പവന്‍ഹാന്‍സിന്റെ രണ്ടു ഹെലികോപ്ടറുകളുമാണ് ഇന്നലെ കണ്ണൂരിലിറങ്ങിയത്.
കാര്‍ഗോ കോംപ്ലക്‌സ്, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, സി.ഐ.എസ്.എഫ് അക്കമഡേഷന്‍, ലാന്‍ഡ് സ്‌കേപ്പിങ്ങ് എന്നിവയുടെ ത്രീഡി വിഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. ചടങ്ങിനു മുന്നോടിയായി 7.30 മുതല്‍ വിവിധ കലാപരിപാടികളും മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെയും സംഘത്തിന്റെയും കേളികൊട്ടും അരങ്ങേറി. ഉദ്ഘാടനത്തിന് ശേഷം വ്യോമസേന ബാന്‍ഡിന്റെ സംഗീത വിരുന്ന്, ജുഗല്‍ ബന്ദി എന്നിവയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."