HOME
DETAILS
MAL
റോഡ് നന്നാക്കാന്‍ എത്ര പേര് മരിക്കണം? സര്‍ക്കാരിന് വിമര്‍ശനം; മരിച്ച യുവാവിന്റെ കുടുംബത്തോട് മാപ്പു പറഞ്ഞ് ഹൈക്കോടതി
backup
December 13 2019 | 09:12 AM
കൊച്ചി: പാലാരിവട്ടത്ത് യുവാവ് റോഡിലെ കുഴിയില്‍ വീണു മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കുഴി അടയ്ക്കും എന്ന് ആവര്‍ത്തിച്ചു പറയുന്നതല്ലാതെ കുഴിയടയ്ക്കാന്‍ വേണ്ടി ഒന്നുംചെയ്യുന്നില്ല. ചെറുപ്രായത്തിലാണ് ഒരാളുടെ ജീവന് നഷ്ടമായത്. റോഡ് നന്നാക്കാന്‍ ഇനി എത്ര പേര് മരിക്കണമെന്നും കോടതി ചോദിച്ചു.
യുവാവിന്റെ കുടുംബത്തോട് മാപ്പു പറയുന്നു. നാണക്കേടു കൊണ്ട് തല കുനിഞ്ഞുപോവുകയാണ്.റോഡ് നന്നാക്കാന്‍ കോടതി പലതവണ ഉത്തരവിട്ടിട്ടും ഒന്നും നടക്കുന്നില്ല. കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് റോഡിലെ മോശം അവസ്ഥയുടെ ബുദ്ധിമുട്ട് അറിയില്ല. ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള വിശ്വാസം നഷ്ടമായെന്നും കോടതി കുറ്റപ്പെടുത്തി.
2018 ലെ റോഡ് അപകടവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."